ലോക്ഡൗണിൽ കയർ കയറ്റുമതിയും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കയറ്റുമതിക്കാരും തൊഴിലാളികളും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഫാക്ടറികൾ അടയ്ക്കേണ്ടി വന്നതിനാൽ വിദേശത്തെ വിൽപന സീസൺ നഷ്ടമാകാൻ ഇടയുണ്ട് ഫാക്ടറികൾ പ്രവർത്തിച്ചില്ലെങ്കിൽ ഈ സീസണിൽ മാത്രം 500 കോടിയിലേറെ രൂപയുടെ ഓർഡർ നഷ്ടപ്പെടുമെന്ന് കയറ്റുമതി സ്ഥാപന ഉടമകൾ പറയുന്നു. മാർച്ചിലെ ആദ്യ ഘട്ടം ലോക്ഡൗണിൽ 30% തൊഴിലാളികളെ വച്ചു ഫാക്ടറികൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളിലെ ഫാക്ടറികൾ പ്രവർത്തിക്കാൻ അനുവാദമില്ല. ആലപ്പുഴ ജില്ലയിൽ കയറ്റുമതി രംഗത്തെ മിക്ക ഫാക്ടറികളും ഉൾപ്പെടുന്ന ചേർത്തല താലൂക്ക് മുഴുവൻ കണ്ടെയ്ൻമെന്റ് സോണിലാണ്. വിദേശ വിപണികളിലേക്കുള്ള കയർ ഉൽപന്നങ്ങൾ സീസൺ അനുസരിച്ചാണു നിർമിക്കുന്നത്. ക്രിസ്മസ് കാലത്തേക്ക് അതനുസരിച്ചുള്ള ഡിസൈനുകൾക്കാണു പ്രിയം. ഏറ്റവും കൂടുതൽ വിദേശ ഓർഡർ ലഭിക്കുന്നതും ക്രിസ്മസ് കാലത്താണ്.
വർഷം 2,000 കോടിയുടെ കയറ്റുമതി നടക്കുന്നതിൽ 500 കോടിയിലേറെയും ക്രിസ്മസ് കാലത്താണ്. അതിനുള്ള ഉൽപാദനം തുടങ്ങേണ്ട സമയമാണിത്.പ്രതിസന്ധി ഫെഡറേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. 10% തൊഴിലാളികളെ ഉപയോഗിച്ചുള്ള പ്രവർത്തനം അനുവദിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. എന്നാൽ, വലിയ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ ഇത്രയും ആളുകൾ പോരാ എന്നതാണു സ്ഥിതി. 40% ഹാജരോടെ പ്രവർത്തനം അനുവദിക്കണമെന്ന നിവേദനം മുഖ്യമന്ത്രി, ധന – കയർ മന്ത്രി, തൊഴിൽ മന്ത്രി, വ്യവസായ മന്ത്രി, വ്യവസായ സെക്രട്ടറി എന്നിവർക്കു ഫെഡറേഷൻ നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണല്ലാത്ത പ്രദേശങ്ങളിൽ പകുതി തൊഴിലാളികളെ വച്ചാണു ഫാക്ടറികൾ പ്രവർത്തിക്കുന്നത്. കയറ്റുമതി മേഖലയിൽ മാത്രം 25,000 തൊഴിലാളികളുണ്ടെന്ന് ഉടമകൾ പറയുന്നു. ഈ മേഖലയെ പരോക്ഷമായി ആശ്രയിക്കുന്ന 8,000 തൊഴിലാളികളുമുണ്ട്.
എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ ഇന്ത്യയിൽ നിന്നുള്ള കയർ/കയറുത്പന്ന കയറ്റുമതിക്ക് മികച്ച നേട്ടമാണുണ്ടായത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32 ശതമാനം വളര്‍ച്ചയാണ് കയര്‍ കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 1,476 കോടി രൂപയുടെ കയറുത്പന്നങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2013-14) കയറ്റുമതി ചെയ്‌തത്. തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ ഇത് 1,116 കോടിയായിരുന്നു.അതേ സമയം കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതത്തില്‍ കുറവുണ്ടാകുന്നതായും വിലയിരുത്തലുകളുണ്ട്.
Share your comments