സംസ്ഥാനത്ത് എല്ലാ വർഷവും കോടിക്കണക്കിന് തൈകളാണ് വിവിധ വകുപ്പുകൾ വിതരണം ചെയ്യുന്നത്. തൈകൾ നടാറുണ്ടെങ്കിലും ഇവയ്ക്കൊപ്പം നൽകുന്ന പ്ലാസ്റ്റിക് കവറുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വിമർശനങ്ങൾ എപ്പോഴും ഉയരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സംസ്ഥാന വനംവകുപ്പ് വികസിപ്പിച്ചെടുത്ത കയർ റൂട്ട് ട്രെയിനർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിർവഹിച്ചു. നിലമ്പൂർ വനം ഡിവിഷൻ ഓഫീസിൽ നഗര വനത്തിനായി ഒരുക്കിയ അഞ്ച് സെന്റ് സ്ഥലത്ത് നെല്ലി നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.
വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനസൃഷ്ടിക്കുന്ന നഗരവനം പദ്ധതിയുടെ ഉദ്ഘാടനവും കേരള വനം കായിക മേള സ്മരണിക പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പാണ് വനസംരക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിനായി നിരവധി പദ്ധതികൾ സർക്കാർ രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അടച്ചുപൂട്ടിയ നിലമ്പൂർ വുഡ് ഇൻഡസ്ട്രീസ് ഹാളും കെട്ടിടവും ടൂറിസവുമായി ബന്ധപ്പെടുത്തി പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. . ഇതിനായി വനംവകുപ്പിൽ നിന്ന് സൗജന്യമായി തൈകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഓരോ വർഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറിൽ നിന്ന് പരിസ്ഥിതി സൗഹൃദമായ തൈക്കൂടകൾ നിർമിച്ചത്.
മരം വളരുന്നതിനൊപ്പം തൈക്കൂടകൾ മണ്ണിൽ ലയിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാൽ നഗരമധ്യത്തിൽ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങൾ ഒരുക്കാനാകും.
The specialty of the coir bag is that with the growth of the tree, the tiniest plants will merge into the soil.Even in the five cents of land, in the middle of the city,we can make urban forests with all features of the forest.
Share your comments