അലസമായി പോകുന്ന നമ്മുടെ നോട്ടങ്ങള്‍ക്കിടയില്‍ തെളിഞ്ഞും ഒളിഞ്ഞും ഒട്ടനവധി ജന്തു വൈവിധ്യങ്ങളും ജീവജാലകങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. നാം കാണാതെ പോകുന്ന ഇത്തരത്തിലെ ജൈവവൈവിധ്യത്തെ പരിചയപ്പെടുത്തുകയാണ് സംസ്ഥാനതല കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി എടപ്പാളില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍. പൊന്നാനി കോള്‍ പാടത്തെ ജൈവ വൈവിധ്യ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ലൈറ്റ് മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫിയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഫോട്ടോ ഡോക്യുമെന്റ്‌റിയിലെ ചിത്രങ്ങളാണ് ഏവരുടെയും മനം കവരുന്നത്. അന്യം നിന്ന് പോകുന്ന ജൈവവൈവിധ്യത്തെ സംരക്ഷിക്കുക പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ചിത്രവും പ്രദര്‍ശന നഗരിയില്‍ ഒരുങ്ങിയിരിക്കുന്നത്. നരണിപ്പുഴ കോള്‍ പടവിലെ ഒന്നര കിലോമീറ്റര്‍ മാത്രം നീളമുള്ള കുമ്മിപ്പാലം ബണ്ടില്‍ നിന്നു മാത്രം ചിത്രീകരിച്ച 52 തരം പുല്‍ച്ചാടികള്‍ 37 തരം തുമ്പികള്‍ 40 തരം ചിത്രശലഭങ്ങള്‍ 41 തരം എട്ടുകാലികള്‍ 54 തരം പരാദങ്ങള്‍ 56 ലധികം പക്ഷികള്‍ തുടങ്ങിയവയുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
അതോടൊപ്പം പച്ച നിറഞ്ഞ നരണിപ്പുഴ കോള്‍ പടവിന്റെ മാതൃകയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുന്ദംകുളം വെട്ടിക്കടവ് മുതല്‍ ബിയ്യം വരെ 3445.3 ഹെക്ടര്‍ വരുന്നതാണ് പൊന്നാനി കോള്‍ പാടം. 114 തരം സസ്യജാലങ്ങളും 21 തരം സസ്തനികളും ആറ് തരം ഉഭയജീവികളും 43 തരം മത്സ്യങ്ങളും 244 തരം പക്ഷികളുമാണ് പൊന്നാനി കോള്‍ പാടത്തെ ജൈവവൈവിധ്യങ്ങള്‍.
കോള്‍ നിലയങ്ങളിലെ ജൈവവൈവിധ്യം പ്രദര്‍ശനത്തിന്
അലസമായി പോകുന്ന നമ്മുടെ നോട്ടങ്ങള്‍ക്കിടയില്‍ തെളിഞ്ഞും ഒളിഞ്ഞും ഒട്ടനവധി ജന്തു വൈവിധ്യങ്ങളും ജീവജാലകങ്ങളും നമുക്ക് ചുറ്റിലുമുണ്ട്.
Share your comments