കൊയ്ത്ത്, മെതി, പാറ്റല് എന്നിവ ഒന്നിച്ചു നടത്തുന്ന യന്ത്രമാണിത്. ഈ വിഭാഗത്തില്പ്പെട്ട കാര്യക്ഷമതയുളളതും, ഒരുക്കവുമുളള യന്ത്രമാണ് കാംകോ കുബോട്ട സ്കൈറോഡ് പി.ആര്.ഒ- 488 കംബൈൻ ഹാർവെസ്റ്റർ.കുബോട്ട എന്ന ജപ്പാന് കമ്പനിയുടെ യന്ത്രമാണിത്. കേരളത്തില് കാംകോ അത്താണിയിലെ കാംകോയാണ് ഇത് മാര്ക്കറ്റ് ചെയ്യുന്നത്. വൈക്കോല് മുറിക്കാതെയും ഒട്ടും നഷ്ടപ്പെടാതെയും കിട്ടുമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. കൂടാതെ പതിരു മാറ്റിക്കളഞ്ഞ നെല്ല് ചാക്കുകളില് നിറയ്ക്കുന്നതിനും സൗകര്യമുണ്ട്.
ടാങ്കുകളുടെ മാതിരിയുളള ടയര് സംവിധാനമുളളതിനാല് ബുദ്ധിമുട്ടുളള പാടങ്ങളിലേക്കും നനവുളള പാടങ്ങളിലേക്കും ഈ യന്ത്രം ഇറക്കാം. മുന്വശത്താണ് ഡ്രൈവറുടെ സീറ്റ്. അതുകൊണ്ട് യന്ത്രം അനായാസം മുമ്പോട്ടും പിമ്പോട്ടും ചലിപ്പിക്കുന്നതിനും കൊയ്ത്ത് നന്നായി നടത്തുന്നതില് ശ്രദ്ധിക്കുവാനും കഴിയും. 48 എച്ച്. പി ശക്തിയുളള ഈ യന്ത്രത്തിന് 145 സെ. മീ. വീതിയിലുളള നെല്ല് ഒരേ സമയം കൊയ്യുന്നതിന് കഴിയും. സാധാരണ തോതില് 65 മുതല് 130 സെ.മീ. വരെ ഉയരമുളള നെല്ല് കൊയ്യാം. ഒരു മണിക്കൂറില് 50 മുതല് 100 സെന്റ് സ്ഥലത്തെ കൊയ്ത്തും, മെതിയും പാറ്റലും ഒന്നിച്ചു നടത്തുന്നതിനുളള കഴിവുണ്ട്. ഹാർവെസ്റ്ററിന്റെ തൂക്കം 2105 കി.ഗ്രാം.എസ്കോര്ട്ട്സ് കമ്പനിയുടെ ക്രോപ് ടൈഗര് എന്ന കംബൈൻ ഹാർവെസ്റ്ററും ലഭ്യമാണ്. ഇതിന് വലിപ്പക്കൂടുതലുണ്ട്.
Share your comments