1. News

വിയ്യൂർ ജയിലിൽ നിന്ന് വീട്ടിലെത്തും ഇലയിട്ടൊരു ബിരിയാണിസദ്യ

കോഴി ബിരിയാണിയും മറ്റു വിഭവങ്ങളും തൂശനിലയും അടങ്ങുന്ന ബിരിയാണിസദ്യ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാൻ ഒരുങ്ങുകയാണ് വിയ്യൂർ സെൻട്രൽ ജയിൽ .

Saritha Bijoy
കോഴി ബിരിയാണിയും മറ്റു വിഭവങ്ങളും തൂശനിലയും അടങ്ങുന്ന ബിരിയാണിസദ്യ ആവശ്യക്കാരുടെ വീട്ടിലെത്തിക്കാൻ ഒരുങ്ങുകയാണ് വിയ്യൂർ സെൻട്രൽ ജയിൽ .ജയിലിൽ ഉണ്ടാക്കുന്ന ചപ്പാത്തിയുടേയും കറികളുടേയും പലഹാരങ്ങളുടെയും ചുവടുപിടിച്ചാണ് ബിരിയാണിസദ്യയും എത്തുന്നത് ,ജയിൽ കവാടത്തിലെ കൗണ്ടറിലോ വിപണന വണ്ടിയിലോ ഇത് കിട്ടില്ല .ഓൺലൈൻ ഭക്ഷണവിതരണ സൈറ്റിലൂടെ മാത്രമേ ലഭിക്കൂ. ഇലയിലൊരു ഓൺലൈൻ ബിരിയാണി എന്ന പരിപാടി രാജ്യത്തു തന്നെ ആദ്യമായിരിക്കും .

പൊരിച്ച കോഴിക്കാലുള്ള 300 ഗ്രാം ബിരിയാണി മാത്രമല്ല ഫ്രീഡം കോ ബോ ലഞ്ച് എന്ന ബിരിയാണിസദ്യയിലെ ഇനം മൂന്ന് ചപ്പാത്തി ചിക്കൻ കറി ,ഒരു ലിറ്റർ കുപ്പിള്ളെം ,ഒരു കപ്പ് കേക്ക് ,സലാഡ് ,അച്ചാർ എന്നിവ കിട്ടും .ഒപ്പം തൂശനിലയും എല്ലാത്തിനും കൂടി 127 രൂപ .ഇത് കൂടുതലാണെന്നു തോന്നിയാൽ കുപ്പിവെള്ളം വേണ്ടെന്നു വെയ്ക്കാം .പത്തു രൂപ കുറഞ്ഞു കിട്ടും .പദ്ധതി ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് .വ്യാഴാഴ്ച ബിരിയാണി കിട്ടിത്തുടങ്ങുമെന്നാണ് സൂചന .വിപണനത്തിന് ഓൺലൈൻ സൈറ്റുമായി ധാരണയിലെത്തിയിട്ടുണ്ട് .
 
 
English Summary: Combo offer from Viyyur jail

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds