ആലപ്പുഴഒരുനേരമെങ്കിലും എല്ലാവർക്കും ഭക്ഷണം നൽകണം എന്നു ചിന്തിച്ച് ജനകീയ ഭക്ഷണശാല ആരംഭിക്കുമ്പോൾ ...
ഒരു ഭയം മനസ്സിൽ ഉണ്ടായിരുന്നു
ആർക്കെങ്കിലും ഭക്ഷണം കൊടുക്കാൻ കഴിയാതെ വരുമോ... വെറുംകയ്യോടെ ആരെങ്കിലും മടങ്ങി പോകുമോ ....
എന്നാൽ നാം പറയാതെ, വിളിക്കാതെ , കണ്ടറിഞ്ഞ് കരുതലോടെ നമുക്കൊപ്പം നിന്നവർ
കൈകളിൽ കിട്ടിയതെല്ലാം വാരിയെടുത്ത് ഓടി വന്നവർ നമ്മുടെ കലവറയും മനസ്സും നിറച്ചു..........❤
വിശക്കുന്നവർക്ക്... വിരുന്നൂട്ടാൻ......
പതിവിലും കൂടുതൽ ഭക്ഷണ പൊതികളാണ് ഇന്ന് നാം കൊടുത്തത്
ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ
ഒ 'അഷറഫിന്റേത്
ഞങ്ങൾക്ക് 25 ഭക്ഷണ പൊതി വേണം
ഒന്നും നോക്കിയില്ല വരാൻ പറഞ്ഞു.
ചെമ്മീൻ കറിയും മുളപ്പിച്ച വൻപയർ തോരനും അവിയലും സാമ്പാറും കക്കായിറച്ചിയും അച്ചാറും വച്ച് വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണ പൊതി കൈകളിലേയ്ക്ക്. :iiii'വാഹനാപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയായിരുന്നു.
കണിച്ചുകുളങ്ങര ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അശ്വിനും സെക്രട്ടറി സൗലാലും ചേർന്ന് ഒരു കുട്ട നല്ല ചെമ്മീൻ രാവിലെ തന്നെ ഭക്ഷണശാലയിൽ എത്തിച്ചു.
മാരാരിക്കുളത്തെ ഡിവൈ.എഫ് ഐ ക്കാർ പച്ചക്കറിയാണ് ഇന്നു തന്നത് 'അരുണും അജിത്തും ചേർന്ന്
കട്ടച്ചിറയിലെ യുവധാര ക്ലബ് പ്രവർത്തകർ
കുറച്ചു ദിവസമായി കക്കായിറച്ചി എത്തിക്കാമെന്ന് പറയുന്നുണ്ട്. ഓരോ ദിവസവും ഓരോരുത്തർ കൊണ്ടുവരുന്നതു കൊണ്ട് പിന്നയാവാം എന്നു പറഞ്ഞിരുന്നു.
ഇന്ന് രക്ഷാധികാരിയും പഞ്ചായത്തംഗവുമായകെ.പി.രമേഷ് ബാബുവിന്റെ നേതൃത്വത്തിൽ സുജിത്തും എ.വി.പ്രകാശനും കെ.പി.മനോഹരനും ആർ.യു.ചന്ദ്രനും ചേർന്ന് അരിയും കക്കായിറച്ചിയുമായെത്തി.
സാമൂഹ്യ പ്രതിബദ്ധ തയോടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ💝
അരീപറമ്പിലെ യാത്രാ ടീം കൂട്ടായ്മയുടെ പ്രവർത്തകർ ഡി. ബാബുവും റ്റി.കെ.മണി ലാലും വി.കെ.സാനുവും ചേർന്ന് വെളിച്ചെണ്ണയും വാഴ ഇലയും തേയില, പഞ്ചസാര എന്നിവയും എത്തിച്ചു.പുറകേ ഇനിയുമുണ്ടാകും. ഉറപ്പു പറഞ്ഞാണ് പോയത്
കഞ്ഞിക്കുഴിയിലെ ശുഭ കേശൻ ഇന്നും പച്ചക്കറി തന്നു.
വെഹിക്കിൾ ഇൻസ്പക്ടർ ഷിബുസാർ വന്നത് അരിയും സവാളയും പച്ചക്കറികളുമായാണ്.
ഇല ഇഷ്ടം പോലെയുണ്ടായിരുന്നു' പക്ഷേ പത്ര കടലാസിന് ചെറിയ ഒരു ഷോർട്ട് വന്നു. അപ്പോൾ തന്നെ മധുചേട്ടനും പ്രകാശനും കൂടിഅതു പരിഹരിച്ചു.
ഭക്ഷണം പൊതിയുന്നതിന് പേപ്പർ ഇത്തിരി ആവശ്യമുണ്ട്
അരീ പറമ്പിൽ നിന്ന് സലി ചേട്ടനും കുഞ്ഞുമോനും സി.കെ.സുകുമാരനും രാവിലെ തന്നെ അടുക്കളയിലെത്തി. പച്ചക്കറി അരിയാനും ഭക്ഷണം പൊതിയാനുമായി അവർ കൂടി. ഇനി എന്താ അടുക്കളയിലേയ്ക്ക് വേണ്ടത്?
പറഞ്ഞാൽ മതി ഞങ്ങളേറ്റു എന്നു പറഞ്ഞ് വളരെ വൈകിയാണവർ മടങ്ങിയത്
മാരാരിക്കുളം ലോക്കൽ സെക്രട്ടറി വേണു ചേട്ടനും അനിലും പതിവിലും നേരത്തേ എത്തി
പച്ചക്കറി അരിയാനും ഭക്ഷണ പൊതി തയ്യാറാക്കാനും അവരും കൂടി 'കഞ്ഞിക്കുഴി എൽ.സി.സെക്രട്ടറി വി.ഉത്തമൻ ഇന്നും വന്നിരുന്നു.മുൻ പഞ്ചായത്തു സെക്രട്ടറിയും ചെറുവാരണത്തെ പാലിയേറ്റീവ് പ്രവർത്തകനുമായ ഗോപി സാറും ബ്രാഞ്ച് സെക്രട്ടറി രാജേന്ദ്രനും ഒപ്പം ഉണ്ടായിരുന്നു.
ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് പ്രഭാമധു 'വന്നയുടനേ പച്ചക്കറി അരിയൽ ആരംഭിച്ചു.പി.ആർ.ഉദയനും ഗീതയും ആർച്ചയും ആതിരയും ശ്രീകാന്തും അനീഷും അലക്സുംഅനിലുമെല്ലാം ചേർന്നപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അവിയൽ സാമ്പാർ കഷണങ്ങൾ റെഡി. അതവരുടെ ഏരിയാ യാണ്.
ജില്ലാ പഞ്ചായത്തംഗം ജമില സഖാവും ജയശ്രീയും പ്രസന്നയും വനിതാ സെൽഫിക്കാരും ചേർന്ന് പാചകം തുടങ്ങിയിരുന്നു.കൂടെ പാചകത്തിൽ പരിചയമുള്ള കണിച്ചുകുളങ്ങരയിലെ ബൈജുവും അനുവും ചേർന്നപ്പോൾ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാർ
അവശ്യ സർവ്വീസ് ജീവനക്കാർക്കുള്ള ഭക്ഷണ പൊതിയുടെ എണ്ണം ഓരോ ദിവസവുംകൂടുന്നതായി സുരേന്ദ്രൻ ചേട്ടൻ പറഞ്ഞു. സാരമില്ല ഭക്ഷണം ആവശ്യപ്പെട്ടു വരുന്നവർക്ക് കൊടുക്കണം.
ഓഫീസുകളിലേയ്ക്കുള്ള ഭക്ഷണ പൊതികളുമായി മനോജും അച്ചപ്പനും പോയി കഴിഞ്ഞിരുന്നു. ഹൈവേയിലേയ്ക്ക് സുരേഷും രതീഷും ശ്രീരാജും !!! ചുട്ടുപൊള്ളുന്ന വെയിലിന് ഇവരുടെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.😍😃
ഹെബിൻദാസിന്റെ നേതൃത്വത്തിൽ നൃപൻ റോയിയും അജിയും സുമേഷും അനീഷും ജിജി ചന്ദ്രനും സി .ടി .അജയനും രമേശനും ഷാജിയുമെല്ലാം അടുക്കളയിലെ ഓരോ കാര്യത്തിനും റഡിയായുണ്ടായിരുന്നു.
തേങ്ങ ചിരവുന്നതിന് ഒരു ബാലൻസുവേണം' അത് വളരെ ശ്രദ്ധാപൂർവ്വം വരുണും സുധീഷ് ഉണ്ണിയും ചെയ്യും. കൃത്യമായി
രണ്ടു പാത്രങ്ങളിലാണ് ബൈജുവും ഷൈജുവും നവീനും വിഷ്ണുവും ആശംസും ഉണ്ണിക്കുട്ടനും കൂട്ടുകാരും കൂടി അരി വേവിക്കുന്നത് ''അതിത്തിരി ബുദ്ധിമുട്ടാണ്. ഇലവാട്ടുന്നതും ഇവിടെ തന്നെയാണ്.
നാളെ മുതൽ വലിയ ഒരു പാത്രം ഏർപ്പാടാക്കി.
തണ്ണീർമുക്കത്തുനിന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധുവിനുവും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുധർമ്മ സന്തോഷും കൂടിയെത്തിയിരുന്നു. വരുവാൻ വാഹനം കിട്ടുന്നില്ല. പിന്നെ പഞ്ചായത്തിലെ ഉത്തരവാദിത്തവും' ''....
വന്നപ്പോൾ മുതൽ അടുക്കളയിൽ അരിയാനും മറ്റും ഒപ്പം തന്നെ ' ''ഇനിയും വരുമെന്നും പറഞ്ഞാണ് മടങ്ങിയത്
അതിജീവനം ആരോഗ്യ വണ്ടിക്ക് വിശ്രമമില്ലായിരുന്നു.
ബാങ്കുകളിലും കച്ചവട സ്ഥാപനങ്ങളിലും കിടപ്പു രോഗികളുടെ വീടുകളിലുമായി '' iiiiii
ഡോക്ടർ മേഘ മധുവും അനിലയും അനുശ്രിയും കുഞ്ഞുമോനും ചേർന്ന് .
പ്രഷർ - ഷുഗർ ടെസ്റ്റ് പൂർണ്ണമായും സൗജന്യമാണ്.
തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പനി പരിശോധനയും .......
ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവരാണ് അവശ്യമേഖലയിലെ യാൾക്കാർ ' ഇവരെയാണ് ആദ്യം നോക്കേണ്ടതും'
ദേ 'അതു തന്നെയാണ് ഞങ്ങൾ ചെയ്യുന്നതും💯
ഭാരവാഹികളായബൈജുവും സുരേഷ് സാറുംസജീവമായി ഇന്നുമുണ്ടായിരുന്നു. മാരാരിക്കുളത്തെ ജസി ജോസ്സിയും എത്തിയിരുന്നു
ദിവസങ്ങൾ കഴിയുന്തോറും ഞങ്ങളിൽ ആശങ്കയേറുന്നുണ്ട്.
കരുണ വറ്റാത്ത കരുതലുമായി നൻമകൾ നിറയുന്ന ഒരു പാട് മനസുകൾ സഹായിക്കാൻ ഒപ്പമുള്ളപ്പോൾ ഭയം വേണ്ടന്നറിയാം.
വിളിക്കണം
സെക്രട്ടറി കുഞ്ഞപ്പൻ സാറും മോഹനൻ സാറും ബാബുസാറുമെല്ലാം നൂറു തവണ ഞങ്ങളെ വിളിക്കുന്നുണ്ട്. കാര്യങ്ങൾ തിരക്കി' ആരോഗ്യ പ്രശ്നങ്ങൾ അനുവദിക്കുന്നില്ല ഒപ്പം കൂടാൻ
ഞങ്ങളറിയുന്നു' അവരുടെ മനസ് ഇവിടാണന്ന് ::: അങ്ങനെ പലരുടേയും !!!
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം മാറ്റി വച്ചിരിക്കുന്നു '
പ്രതിരോധം മാത്രമാണ് പ്രതിവിധി'
മഹാമാരിക്കെതിരായുള്ള മഹായുദ്ധത്തിൽ ഒറ്റക്കെട്ടായി അണിചേരാം
ജാഗ്രതയോടെ
സ്നേഹാദരങ്ങളോടെ
എസ്.രാധാകൃഷ്ണൻ
ചെയർമാൻ
കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി
കഞ്ഞിക്കുഴി
Share your comments