<
  1. News

ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനം; യോഗം ചേർന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രിന്റിങ് ഫ്ളക്സ് അസോസിയേഷന്റെയും യോഗം ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധിത ഫ്ളക്സ് ഉപയോഗിക്കാതിരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

Meera Sandeep
ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനം; യോഗം ചേർന്നു
ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനം; യോഗം ചേർന്നു

വയനാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രിന്റിങ് ഫ്ളക്സ് അസോസിയേഷന്റെയും യോഗം ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധിത ഫ്ളക്സ് ഉപയോഗിക്കാതിരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

പോളിങ് സ്റ്റേഷനുകളിലും ബൂത്തുകളിലും യോഗങ്ങളിലും, പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളായ ഡിസ്പോസിബിൾ ഗ്ലാസ്സ്, പ്ലേറ്റ്, ഇല, സ്പൂൺ, സ്ട്രോ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ ഉപയോഗിക്കരുത്. മാലിന്യ മുക്ത- പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം വിലയിരുത്തി.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്ററുമായ എസ് ഹർഷൻ, അസിസ്റ്റന്റ് കോർഡിനേറ്റർ കെ. റഹിം ഫൈസൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രിന്റിങ് ഫ്ലെക്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Wayanad: A meeting of political parties and Printing Flux Association was held under the auspices of the Sanitation Mission in connection with the observance of the Green Code of Lok Sabha Elections. The meeting decided not to use the banned flux in connection with the elections.

Prohibited single-use plastic products such as disposable glasses, plates, leaves, spoons, straws and plastic decorations should not be used at polling stations, booths, meetings and events. The meeting also assessed that garbage-free and nature-friendly elections should be held.

Green Protocol Nodal Officer and District Sanitation Mission Coordinator S Harshan, Assistant Coordinator K Rahim Faisal, representatives of various political parties and representatives of Printing Flex Association spoke in the meeting held at Kalpatta Block Panchayat Hall.

English Summary: Compliance with Lok Sabha Election Green Code; The meeting was held

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds