മധ്യ പ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 10 ദിവസിത്തിനകം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ആറ് കര്‍ഷകരെ വെടിവെച്ച് കൊന്നതിൻ്റെ ഒന്നാം വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരുടെ ദുരിതത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകളാണ് ഉത്തരവാദിയെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ പാടങ്ങളോട് ചേര്‍ന്ന് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ കർഷകർക്ക് ഉറപ്പു നൽകുന്നു. കാർഷികകടങ്ങൾ പത്തുദിവസത്തിനകം എഴുതിത്തള്ളും, പതിനൊന്നാംദിവസത്തിലേക്കു പോവുകയില്ല"അദ്ദേഹം പറഞ്ഞു.മധ്യപ്രദേശിൽ ഈ വർഷം നവംബറിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. 15 വർഷമായി ബിജെപിയാണു സംസ്ഥാനം ഭരിക്കുന്നത്.

അഞ്ചോ ഏഴോ വര്‍ഷത്തിന് ശേഷം അവിടെ യെത്തുമ്പോൾ കോൺഗ്രസ് ആയിരിക്കണം
അധികാരത്തിലെന്നും മൊബൈലില്‍ നോക്കിയാല്‍ മെയ്ഡ് ഇന്‍ മന്ദ്‌സോര്‍ എന്ന് അതില്‍ എഴുതിയിരിക്കുന്നത് കാണുക തൻ്റെ സ്വപ്‌നമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു ഇങ്ങനെ ചെയ്യാന്‍.
നരേന്ദ്ര മോദിക്കോ ശിവരാജ് സിങ് ചൗഹാനോ കഴിയില്ല എന്നാൽ കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഇത് ചെയ്യാന്‍ കഴിയും.എൻഡിഎ സർക്കാർ 15 വ്യവസായികൾക്കു വേണ്ടി 2.5 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. എന്നാൽ കർഷകർക്ക് ഒരുരൂപ പോലും ഇളവു നൽകിയില്ല. അതേസമയം കോൺഗ്രസിന് അധികാരമുള്ള പഞ്ചാബിൽ കാർഷിക കടം എഴുതിത്തള്ളിയെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് സർക്കാർ വന്നാൽ കർഷകർക്ക് ഫാക്ടറികളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട്
വേഗത്തിൽ എത്തിക്കുന്നതിനായി കൃഷിങ്ങളുമായി റോഡുകൾ ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ മൻസോർ പ്രസംഗത്തിനെതിരെ ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജയ്റ്റ്ലി. രാഹുൽ ഗാന്ധിക്ക് ഒന്നിനെപ്പറ്റിയും ശരിയായ ധാരണയില്ലെന്നും അദ്ദേഹം വസ്തുതകൾ പരിഗണിക്കാറില്ലെന്നും ജയ്റ്റ്ലി ഫെയ്‌സ്ബുക് പോസ്റ്റിൽ പറഞ്ഞു.വ്യവസായികൾക്കു മോദി സർക്കാർ ഇളവു നൽകിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ജയ്റ്റ്ലി പറഞ്ഞു.
Share your comments