<
  1. News

യുവതലമുറയുടെ നൈപുണ്യ വികസനത്തിനായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ വരുന്നു

അഞ്ച് വർഷം കൊണ്ട് 40 ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും 20 ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കലാലയങ്ങളിൽ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ നടപ്പിലാക്കുന്നത്.

Darsana J
യുവതലമുറയുടെ നൈപുണ്യ വികസനത്തിനായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ വരുന്നു
യുവതലമുറയുടെ നൈപുണ്യ വികസനത്തിനായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ വരുന്നു

അസാപ് കേരളയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “കണക്ട് കരിയർ ടു ക്യാമ്പസ്” പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. അഞ്ച് വർഷം കൊണ്ട് 40 ലക്ഷം യുവജനങ്ങൾക്ക് പരിശീലനവും 20 ലക്ഷം പേർക്ക് തൊഴിലും നൽകി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കലാലയങ്ങളിൽ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം അകറ്റാൻ പുതിനയില പ്രയോഗം

നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെ പറ്റി യുവതലമുറയെ ബോധവൽക്കരിക്കുക, തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന ഡി.ഡബ്ലൂ.എം.എസ് പ്ലാറ്റ് ഫോം പരിചയപ്പെടുത്തുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

കലാലയങ്ങളിൽ ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് വിശദീകരണവും പരിപാടിയുടെ ഭാഗമായി നടക്കും. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ  സെന്ററിൽ വച്ചാണ് പരിപാടി നടക്കുക.  ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ  ബിന്ദു അധ്യക്ഷത വഹിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം അകറ്റാൻ പുതിനയില പ്രയോഗം

സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭാസ - പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റെഗുലേറ്ററി ബോഡിയായ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ അസസ്‌മെൻറ് ഏജൻസിയും അവാർഡിംഗ് ബോഡിയുമായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും, കോളേജ് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി ഡി.ഡബ്ലു.എം.എസിൽ ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും  മന്ത്രി നിർവഹിക്കും.

തൊഴിൽമേഖലയിലേക്ക് ആവശ്യവും വിതരണവും കൈകാര്യം ചെയ്യുന്ന അന്വേഷകരെയും, തൊഴിൽ ദാതാക്കളെയും, നൈപുണ്യ വികസന സ്ഥാപനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ‘പ്ലാറ്റ്‌ഫോം  ഓഫ് പ്ലാറ്റ്‌ഫോംസ്’  ആയി രൂപകൽപന ചെയ്തിരിക്കുന്ന ‘ഡി.ഡബ്ലു.എം.എസ്  കണക്ട്’  മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

നൈപുണ്യ വികസന ഏജൻസികളുടെ കോഴ്‌സുകൾ സംയോജിപ്പിച്ച് വ്യവസായ മേഖലയിലെ കോഴ്‌സുകൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന സ്‌കിൽ കാറ്റലോഗിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ എങ്ങനെ  പങ്കെടുക്കാം,  ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ എന്നിവയെ കുറിച്ചുള്ള പരിശീലനം ഡി.ഡബ്ലു.എം.എസ്  പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലന്വേഷകർക്കും നൽകും. കൂടാതെ വർക്ക് റെഡിനസ്സ് പരിപാടിയുടെ  ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന സി.ഐ.ഐ, ലിൻക്ഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടി – സീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള സഹകരണത്തിന്റെ പ്രഖ്യാപനവും ധനകാര്യ  മന്ത്രി  കെ.എൻ ബാലഗോപാൽ നിർവഹിക്കും. ഇവരുമായുള്ള ധാരണാപത്ര കൈമാറ്റവും ചടങ്ങിൽ നടക്കും.

English Summary: 'Connect Career to Campus' comes for skill development of young generation

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds