ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളകാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയും കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. സന്തോഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഫാം ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും ജൈവപച്ചക്കറി വിളവെടുപ്പും വിപണനവും നടന്നു.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൃഷിജാഗരണ്‍ എഡിറ്റര്‍ സുരേഷ് മുതുകുളം വിഷയാവതരണം നടത്തി.
പരിപാടിയില്‍ കൃഷിജാഗരണ്‍ ആലപ്പുഴ ജില്ലാ കോഡിനേറ്റര്‍ കെ.ബി. ബൈന്ദ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ജെ. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിനിമോള്‍ സോമന്‍ കര്‍ഷകരെ ആദരിച്ചു.
കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, ഡോ. തോമസ് മാത്യു, ബീന നടേശ്, പി. അനിത, റ്റി.എസ്. വിശ്വന്‍, റ്റി.വി. വിക്രമന്‍ നായര്‍, പി.കെ. ശശി, ശുഭകേശന്‍, ജി. മണിയന്‍, സി. പുഷ്പജന്‍, ആനന്ദന്‍ അഞ്ചാതറ, ജി. ഉദയപ്പന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
കൃഷിജാഗരണ്‍ ആലപ്പുഴയില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളകാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയും കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.
Share your comments