12 ഭാഷകളില്‍ 22 സംസ്ഥാനങ്ങളില്‍ 23 എഡിഷനുകളിലായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിമാസികയാണ് 'കൃഷിജാഗരണ്‍'. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ മാസിക ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പഞ്ചാബി ഒറിയ, ഗുജറാത്തി, മറാഠി, ബംഗാളി, തമിഴ്, കന്നഡ, തെലുഗു, ആസാമിസ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു.
കര്‍ഷകരുടെ സമഗ്ര പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന മാസിക കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുവാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പരിപാടിയായ 'ഡബിളിങ് ഫാര്‍മേഴ്‌സ് ഇന്‍ക'വുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കുന്നു.
കാര്‍ഷികമേഖലയിലെ വിദഗ്ധരുമായി കര്‍ഷകര്‍ക്ക് സംവദിക്കാനും ആശയങ്ങള്‍ ഉല്‍ക്കൊണ്ട് അത് കൃഷിയിടത്തില്‍ പരീക്ഷിക്കുവാനും അതിലൂടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനാവശ്യമായ പ്രായോഗിക രീതികളാണ് ഈ സെമിനാറുകളിലൂടെ കൃഷിജാഗരണ്‍ കര്‍ഷകരിലേക്കെത്തിക്കുന്നത്.
ആറു സെമിനാറുകളാണ് ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് ആറിന് തിരുവനന്തപുരത്തും 13 ന് കോട്ടയത്തും സെമിനാറുകള്‍ വിജയകരമായി നടന്നു. ആഗസ്റ്റ് 17 ആലപ്പുഴ, 19 കൊല്ലം, 24 എറണാകുളം, 28 തൃശൂര്‍ എന്നിങ്ങനെ സെമിനാറുകള്‍ നടക്കും.
Share your comments