- 
                                
- 
                                
                                    News
                                
കൃഷി ജാഗരൺ  സെമിനാർ കോട്ടയം
                        സംയോജിത കൃഷിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ഷകനെ പ്രാപ്‌തനാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിജാഗരണ്‍ മാസിക, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കാർഷിക സെമിനാർ കർഷകർക്ക് നവ്യാനുഭവമായി. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന സെമിനാർ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.  ജെെവം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ ജി.ശ്രീകുമാർ അധ്യക്ഷനായി. കൃഷി ജാഗരൺ സതേൺ സ്റ്റേറ്റ് ഹെഡും  അഗ്രിക്കൾച്ചർ വേൾഡ് എഡിറ്ററുമായ വി.ആർ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കൃഷി ജാഗരൺ, മലയാളം സ്റ്റേറ്റ് ഹെഡും എഡിറ്ററുമായ സുരേഷ് മുതുകുളം,  ജൈവകൃഷി പ്രയോക്താവ് കെ.വി.ദയാൽ, സർവ്വകലാശാല
ലൈഫ് ലോംഗ് ലേണിംഗ് വിഭാഗം മേധാവി കെ. എ. മഞ്ജുഷ, കൃഷി ജാഗരൺ ജില്ലാ കോർഡിനേറ്റർ സി.എൻ.രമ്യ  തുടങ്ങിയവർ സംസാരിച്ചു. കല്ലറ കൃഷി ഓഫീസര്‍ ജോസഫ് റെഫിന്‍ ജെഫ്രി എം. 
'സംയോജിത കാര്‍ഷിക മുറകളും സുരക്ഷിത കൃഷി രീതിയും' 
എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. മഹാത്മാഗാന്ധി സര്‍വ്വകലാശാല നടപ്പാക്കുന്ന ജൈവം പദ്ധതിയോടനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. 
CN രമ്യ, കോട്ടയം
 
                    English Summary:   connect to farmers kottayam
                    
Share your comments