1. News

സാധനങ്ങള്‍ ഓണ്‍ലൈനായി വീടുകളിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡും

ലോ​ക്​​ഡൗ​ണി​ൻ്റെ പശ്ചചാത്തലത്തിൽ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണ്‍​ലൈ​ന്‍​വ്യാ​പാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടും ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ വ്യാ​പാ​രം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

Asha Sadasiv
consumerfed

ലോ​ക്​​ഡൗ​ണി​ൻ്റെ പശ്ചചാത്തലത്തിൽ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണ്‍​ലൈ​ന്‍​വ്യാ​പാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടും ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ വ്യാ​പാ​രം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ നാ​ലു​ത​രം കി​റ്റു​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ആ​യി ല​ഭി​ക്കു​ക. ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​െന്‍റ പി​റ്റേ​ദി​വ​സം ഡോ​ര്‍ ഡെ​ലി​വ​റി ന​ട​ത്തും. എ​റ​ണാ​കു​ള​െ​ത്ത​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും അ​ഞ്ച് സോ​ണു​ക​ളാ​യി ത​രം തി​രി​ച്ചാ​ണ് ഡോ​ര്‍ ഡെ​ലി​വ​റി ന​ട​ത്തു​ക. ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന അ​േ​ത നി​ര​ക്കി​ലാ​ണ് ഓ​ണ്‍​ലൈ​നി​ലും സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക. ഡെ​ലി​വ​റി ചാ​ര്‍​ജ് അ​നു​ബ​ന്ധ​മാ​യി ബി​ല്ലി​ല്‍ ഈ​ടാ​ക്കും.

ത​ട​സ്സ​മി​ല്ലാ​ത്ത വി​പ​ണ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​രി​യും പ​ഞ്ച​സാ​ര​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ സം​ഭ​ര​ണം ഇ​ര​ട്ടി​യാ​ക്കി. നി​ല​വി​ല്‍ മൂ​ന്ന്​ ആ​ഴ്​​ച​ത്തേ​ക്ക്​ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ങ്ങ​ള്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ല്‍ ല​ഭ്യ​മാ​ണ്. 30 കോ​ടി​യു​ടെ സാ​ധ​ന​ങ്ങ​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ള്‍ ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹോംക്വാറൻ്റെനി​ലാ​യ ആ​ളു​ക​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ഹോം ​ഡെ​ലി​വ​റി പ​ദ്ധ​തി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ഏ​ക​ദേ​ശം 500 കു​ടും​ബ​ങ്ങ​ള്‍​ക്കും എ​റ​ണാ​കു​ള​ത്ത്‌ ഏ​ക​ദേ​ശം 100 കു​ടും​ബ​ങ്ങ​ള്‍​ക്കും ഈ ​പ​ദ്ധ​തി പ്ര​കാ​രം സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി.

മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടി ഹോം ​ഡെ​ലി​വ​റി പ​ദ്ധ​തി ആ​രം​ഭി​ക്കും. .കൊച്ചിയില്‍ ഇന്ന് മുതൽ മുതൽ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കാൻ നീക്കവുമായി സപ്ലൈകോ. ഇത് സംബന്ധിച്ച് സ്ഥിരീകരണം സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ നൽകി.

സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യദാതാവായ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക.

English Summary: Consumer fed start home delivery

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds