MFOI 2024 Road Show
  1. News

സംസ്ഥാനത്ത് കൺസ്യൂമർഫെഡ് സ്റ്റുഡൻ്റ് മാർക്കറ്റുകൾ ആരംഭിച്ചു

സ്കൂൾ വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ചു നിർത്തുന്ന ഈ മാർക്കറ്റിന്റെ സേവനം ജൂൺ 13 വരെ ലഭ്യമാകും.

Athira P
കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ് മാർക്കറ്റുകൾ പ്രവർത്തനമാരംഭിച്ചു
കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ് മാർക്കറ്റുകൾ പ്രവർത്തനമാരംഭിച്ചു

1.വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത്‌ കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ സ്റ്റുഡൻ്റ് മാർക്കറ്റുകൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ വിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ചു നിർത്തുന്ന ഈ മാർക്കറ്റിൻ്റെ സേവനം ജൂൺ 13 വരെ ലഭ്യമാകും. സംസ്ഥാനത്തുടനീളം 500 സ്റ്റുഡൻ്റ് മാർക്കെറ്റുകളാണ് കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത്. ഇവയിൽ 400 എണ്ണം സഹകരണ സംഘങ്ങൾ വഴിയും നൂറെണ്ണം ത്രിവേണി മുഖേനയുമാണ് വില്പന നടത്തുക. എറണാനാകുളം ഗാന്ധിനഗറിലെ കൺസ്യൂമർ ഫെഡ് ആസ്ഥാനത്തെ ത്രിവേണി മാർകെറ്റിൽ മാനേജിങ് ഡയറക്ടർ എം സലിംമാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. 40 ശതമാനം വിലക്കുറവിൽ പഠനോപകരണങ്ങൾ ഇവിടെനിന്നും വാങ്ങിക്കാൻ കഴിയും.സ്കൂൾ ബാഗുകൾ, നോട്ട്ബുക്കുകൾ, കുടകൾ, ലഞ്ച് ബോക്സ്, വാട്ടർബോട്ടിലുകൾ, പെന, പെൻസിൽ, എന്നിവയുൾപ്പെടെ സ്കൂളിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. ഇത്തവണ 10 കോടിയുടെ വിൽപ്പനയാണ് ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്.

2.കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റാഡിഷ് കൃഷി പരിശീലനത്തിലൂടെ കർഷകരെ ശാക്തീകരിക്കുന്നതിനായി സോമാനി സീഡ്‌സ് കൃഷി ജാഗരണുമായി സഹകരിക്കുന്നു. ഇന്നലെ ഏപ്രിൽ 17-ന്, ഇന്ത്യയിലെ പ്രമുഖ വിത്ത് നിർമ്മാതാക്കളിലൊരാളായ സോമാനി സീഡ്‌സും കാർഷിക മാധ്യമ സ്ഥാപനമായ കൃഷി ജാഗ്രണും, ന്യൂഡൽഹിയിലെ കൃഷി ജാഗ്രൻ്റെ ഹെഡ് ഓഫീസിൽ വെച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൊമാനി സീഡ്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ കെ വി സോമാനി, കൃഷി ജാഗ്രൻ ആൻഡ് അഗ്രികൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതിൻ്റെ പ്രാഥമിക ലക്ഷ്യം രാജ്യത്തുടനീളമുള്ള കർഷകർക്കിടയിൽ റാഡിഷ് കൃഷി പ്രോത്സാഹിപ്പിക്കുക, അവരുടെ വരുമാന നിലവാരം ഉയർത്തുക എന്നതാണ്. കരാർ പ്രകാരം, സൊമാനി സീഡ്‌സും കൃഷി ജാഗരണും സംയുക്തമായി 30 കർഷക പരിശീലന ശിൽപശാലകൾ സംഘടിപ്പിക്കും, ഇത് 2024 ഡിസംബർ 1-5 തീയതികളിൽ നടക്കാനിരിക്കുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (എംഎഫ്ഒഐ) അവാർഡുകൾ വരെ നീളും. 10,000 കർഷകർക്ക് ഇതുവഴി പരിശീലനം ലഭിക്കും. മികച്ച വിളവ് ലഭിക്കുന്നതിനായ് റാഡിഷ് കൃഷിരീതികളിൽ പരിശീലന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനുമുള്ള മാർക്കറ്റ് തന്ത്രങ്ങൾ പഠിപ്പിക്കുകയും ഉൽപ്പന്നങ്ങളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി എട്ട് സംസ്ഥാനങ്ങളിലായി 50-ലധികം ജില്ലകളിൽ ഈ ശിൽപശാലകൾ നടത്തും.

3.കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിതീകരിച്ചു. ആലപ്പുഴ ജില്ലയിലെ ചെറുതന എടത്വ, ചമ്പക്കുളം പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ താറാവ് കൃഷി നടക്കുന്നയിടമാണ് കുട്ടനാട്ടിലെ അപ്പർ കുട്ടനാട് മേഖല. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഏവിയൻ ഇൻഫ്ലുൻസ H 5 N 1 കണ്ടെത്തിയത്. പതിനായിരത്തോളം താറാവുകൾക്കാണ് നിലവിൽ രോഗം ബാധിച്ചതായി കണക്കാക്കപ്പെടുന്നത്. താറാവുകൾ തൂങ്ങി വീഴുന്നത് കണ്ടതോടെയാണ് രോഗബാധ സംശയിച്ച് പരിശോധനക്കായി സാംബിൾ ഭോപ്പാലിലെ ലാബിലേക്കയച്ചത്. രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിനു ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു താറാവുകളെ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊന്നൊടുക്കാൻ ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഇത് മനുഷ്യരിലേക്ക് പടരാൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

4.പാക്കറ്റുകളിൽ വിപണിയിൽ വില്പന നടത്തുന്ന പകുതിവേവുള്ള പൊറോട്ടകൾക്ക് ഇനി മുതൽ അഞ്ചു ശതമാനം ജി എസ് ടി മാത്രം. ആദ്യം 18 ശതമാനം ജി എസ് ടിയാണ് ഇവയ്ക്ക് ഈടാക്കിയിരുന്നത്.മോഡേൺ ഫുഡ് എൻ്റർപ്രൈസസ് ഹൈ കോടതിയിൽ നൽകിയ ഹർജിയിലാണ് തീരുമാനമുണ്ടായത്. ബ്രെഡ്ഡിന് സമാനമായി പാക്കറ്റിൽ വരുന്ന മലബാർ പൊറോട്ടയ്ക്ക് ജി എസ് ടി കുറയ്ക്കണമെന്നാവശ്യപെട്ടാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് ആണ് ഹൈകോടതി ഉത്തരവ് ഇറക്കിയത്. പാക്കറ്റിൽ വരുന്ന ഗോതമ്പ് പൊറോട്ട , മലബാർ പൊറോട്ട എന്നിവയ്ക്കാണ് ഇതുപ്രകാരം ഇളവ് ബാധകമാവുക.പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും ഇവ വീണ്ടും പാകം ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് സെൻട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്സ് ആൻഡ് കസ്റ്റംസ് ആവശ്യം തള്ളിയത്. ഇതിനെതിരെയാണ് മോഡേൺ കമ്പനി ഹൈകോടതിയെ സമീപിച്ചത്.

English Summary: Consumer Fed Student Markets opened in the state

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds