ഹോട്ടലുകളിലടക്കം മാംസവിഭവങ്ങള്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഭീതി കാരണം മാംസാഹാരത്തോട് ജനങ്ങള്‍ക്ക് വിമുഖതയാണുള്ളത്.
എന്നാൽ ഇതെല്ലാം ഗുണകരമായത് ചക്കയ്ക്കാണ് . ആട്ടിറച്ചിക്കും കോഴി ഇറച്ചിക്കും ആവശ്യക്കാർ കുറയുകയും ചക്കയുടെ ആവശ്യക്കാര്‍ ഏറുകയും ചെയ്തു. ആട്ടിറച്ചിയും കോഴിയിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടിയിരിക്കുന്നത്. ബിരിയാണി അടക്കമുള്ളവയ്ക്ക് ചക്കയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.
ഇതോടെ ചക്കയുടെ വിലയും കുത്തനെ ഉയരുകയാണ്. ഉത്തരേന്ത്യയില്‍ ഒരു കിലോ ചക്കയ്ക്കു 120 രൂപവരെ വന്നു. ഏകദേശം 120 ശതമാനത്തിലേറെയാണ് വില വര്‍ധിച്ചത്. ബിരിയാണിയില്‍നിന്നും മട്ടനേയും ചിക്കനേയും പടിയിറക്കി ചക്ക സ്ഥാനംപിടിച്ചെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരതമ്യേന മികച്ച രുചിയാണ് ചക്ക ബിരിയാണിക്ക്.
ലക്‌നൗവില്‍ ഇപ്പോള്‍ ഒരു കിലോ ചക്കയുടെ വില 120 രൂപയാണെന്ന് വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ പരമാവധി 50 രൂപ വരെയായിരുന്നു നഗരത്തില്‍ ഒരു കിലോ ചക്കയുടെ വില. ഇതാണ് പൊടുന്നനെ വര്‍ധിച്ചിരിക്കുന്നത്. മാത്രമല്ല, ആവശ്യം ഏറിയതോടെ വിപണിയില്‍ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ആവശ്യക്കാരില്ലാത്തതിനാല്‍ കോഴിയിറച്ചിയുടെ വില 80 രൂപയായി താഴ്ന്നു..
കൊറോണ ഭീതി ഉത്തരേന്ത്യയിലെ ഇറച്ചിക്കോഴി വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷികള്‍ മുഖേന കൊറോണ വൈറസ് പകരുമെന്ന തെറ്റിദ്ധാരണയാണ് ജനങ്ങള്‍ കോഴിയിറച്ചി ഉപേക്ഷിക്കാന്‍ കാരണം. കോഴിയിറച്ചി മാത്രമല്ല, ആട്ടിറച്ചി, മത്സ്യം എന്നിവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
Share your comments