കൊറോണ വൈറസ് ബാധ ഇന്ത്യന്‍ സമുദ്രോത്പ്പന്നങ്ങളുടെ കയറ്റുമതിക്കും തിരിച്ചടിയായി.ചൈനയിലെ വിപണി ലക്ഷ്യമിട്ടുള്ള മത്സ്യ കയറ്റുമതി സ്തംഭനാവസ്ഥയില്‍ ആയതാണ് പ്രധാന കാരണം. ഇന്ത്യൻ സമുദ്രങ്ങളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങൾക്ക് ചൈനയിൽ ആവശ്യക്കാരേറയാണ്.കേരളത്തില്‍ നിന്നുൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് മത്സ്യം, മാംസം കയറ്റുമതിക്കായി സജ്ജീകരിച്ചത്. സമുദ്ര വിഭവങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പനയ്ക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണം.
മീനുകൾ ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾക്കെല്ലാം ചൈനയിൽ ആവശ്യക്കാരേറിയതോടെ ഡിസംബർ അവസാനമാകുമ്പോഴേക്കും ഒരു ബില്യൺ ഡോളറിന്റെ (നൂറു കോടി രൂപ) വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ഒരു ലോഡ് പോലും കയറ്റിപ്പോയിട്ടില്ല.സമുദ്രോത്പന്ന കയറ്റുമതി 2019 ജനുവരി മുതല്‍ നവംബര്‍ വരെ ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 700 മില്യണ്‍ ഡോളറായിരുന്നു.മീനുകൾ ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾക്കെല്ലാം ചൈനയിൽ ആവശ്യക്കാരേറിയതോടെ ഡിസംബർ അവസാനമാകുമ്പോഴേക്കും ഒരു ബില്യൺ ഡോളറിന്റെ (നൂറു കോടി രൂപ) വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ഒരു ലോഡ് പോലും കയറ്റിപ്പോയിട്ടില്ല.സമുദ്രോത്പന്ന കയറ്റുമതി 2019 ജനുവരി മുതല്‍ നവംബര്‍ വരെ ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 700 മില്യണ്‍ ഡോളറായിരുന്നു.ചെമ്മീന്‍, ഞണ്ട് എന്നിവയ്ക്കാണ് ചൈനയില്‍ പ്രിയമേറെ. അവിടേക്ക് കയറ്റുമതി കുറഞ്ഞതിനാല്‍ ആഭ്യന്തര വിപണിയില്‍ ഇവയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. സാധാരണ കിലോയ്ക്ക് 1200-1500 രൂപ വിലയുള്ള ഞണ്ടുകള്‍ ആഭ്യന്തര വിപണികളില്‍ ഇപ്പോള്‍ കിലോയ്ക്ക് 250-300 രൂപയായി.
Share your comments