മറ്റുമേഖലയിലെന്ന പോലെ കൊറോണ ബാധ മൂലം തോട്ടം മേഖലയും തിരിച്ചടി നേരിടുകയാണ് .കോവിഡ് 19 വൻ ദുരന്തമായി മാറിയതു മൂലം ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ കാപ്പി, തേയില എന്നിവയുടെ കയറ്റുമതിനിന്നുള്ള ഓർഡറിൽ വൻ ഇടിവ്. നേരത്തെ ലഭിച്ച ഓർഡറുകൾ പ്രകാരമുള്ള പണം ലഭിക്കുന്നതിൽ താമസം നേരിടുകയും ചെയ്യുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കാപ്പി കയറ്റുമതി ചെയ്യുന്നത്ഇ റ്റലിയിലേക്കാണ്; മൊത്തം കാപ്പി കയറ്റുമതിയുടെ 20 ശതമാനത്തിലേറെയും. ഏപ്രിൽ – ജൂൺ കാലയളവിലേക്കുള്ള ഓർഡറുകൾ ഈ സമയത്താണു സാധാരണയായി ലഭിക്കുക. ഇത്തവണ വളരെ കുറഞ്ഞ തോതിൽ മാത്രമേ ഓർഡർ ലഭിക്കുന്നുള്ളൂ.ലഭിച്ച ഓര്‍ഡറുകള്‍ തന്നെ കണ്ടെയ്‌നര്‍ ലഭിക്കാത്തതിനാല്‍ കയറ്റുമതി ചെയ്യാനും പ്രയാസം നേരിടുന്നുണ്ട്. കൊച്ചി തുറമുഖത്ത് വന്‍തേയില ശേഖരം കയറ്റുമതി ചെയ്യാതെ കെട്ടികിടക്കുകയാണ്. കയറ്റുമതിയിലെ തടസ്സവും വിലയിടിവും കാരണം തോട്ടം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്.
കണ്ടെയ്നർ ക്ഷാമം ലഭിച്ചുകഴിഞ്ഞ ഓർഡർ പ്രകാരമുള്ള കയറ്റുമതിക്കു തടസ്സമായേക്കുമോയെന്ന് ആശങ്കയുണ്ട്. കണ്ടെയ്നറുകൾ എത്തേണ്ടതു ചൈനയിൽനിന്നാണ് എന്നതാണു പ്രശ്നം. നേരത്തെ ലഭിച്ച ഓർഡറുകൾക്ക് ഇറ്റലിയിൽനിന്നു പണം ലഭിക്കുന്നതിലെ താമസത്തിനു കാരണം അവിടത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുന്നതാണ്. ബാങ്കുകളുടെ പ്രവർത്തനം എന്നത്തേക്കു സാധാരണ നിലയിലാകുമെന്നു നിശ്ചയമില്ല.
ജോർദാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കും തടസ്സങ്ങൾ നേരിടുകയാണ് .. തേയില കയറ്റുമതിയിലെ ഇടിവു ഭീമമാണ്. കയറ്റുമതിയിലെ തടസ്സവും റ്വിലയിലെ ഇടിവും തോട്ടം വ്യവസായത്തിനു കനത്ത പ്രഹരമായിരിക്കുകയാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിനു 114 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ലേല വിപണിയിലെ ശരാശരി വില 101 രൂപയായി കുറഞ്ഞിരിക്കുന്നു. ഉൽപാദനച്ചെലവിനെക്കാൾ വളരെ കുറവാണു വിപണി വില.
Share your comments