മല്ലിയില കൃഷി ചെയ്തു ലാഭം കൊയ്യുകയാണ് മഹാരാഷ്ട്രയിലെ പിമ്പ്രി പെന്‍ധര്‍ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകര്‍. 8 ഏക്കര്‍ കൃഷിഭൂമിയില്‍ മല്ലിയില വളർത്തി ഇവിടുത്തെ കര്‍ഷകന്‍ ആഴ്ചയില്‍ 13.5 ലക്ഷം രൂപ ആദായമുണ്ടാക്കിയത്. കൃഷിയിലേക്കിറങ്ങാന്‍ ആകെ ചെലവായത് രണ്ട് ലക്ഷം രൂപയാണ്. പാചകത്തില്‍ അലങ്കാരത്തിനായി ഉപയോഗിക്കുന്ന മല്ലിയില. കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യം ഈ തണുപ്പുകാലമാണ്.
വിപണിയില്‍ മല്ലിയില ആവശ്യത്തിന് കിട്ടാത്തതായതോടെയാണ് ഇപ്പോള്‍ മല്ലിയുടെ വില കൂടാൻ കാരണമായത്. മല്ലിയുടെ മാര്‍ക്കറ്റ് വില കുതിച്ചുയരുകയാണെന്നാണ് പൂനെയിലെ കാര്‍ഷിക മേഖല വിലയിരുത്തുന്നത്. മുന്‍പ് 5 രൂപ മുതല്‍ 10 രൂപ വരെ വിറ്റിരുന്ന മല്ലിയിലയ്ക്ക് ഇപ്പോള്‍ 30 മുതല്‍ 50 രൂപ വരെയാണ് വില...
Share your comments