പെട്ടെന്നു കേടാകാത്ത, ആപ്പിൾ എന്നത് വളരെ നാളുകൾക്ക് മുമ്പ് വരെ ഒരു ആശയം മാത്രമായിരുന്നു.എന്നാൽ ഇന്ന് അത് യഥാർഥ്യമാവുകയാണ്. രുചിയും ഗുണവും കൊണ്ട് ലോകം കീഴടക്കാൻ എത്തിയിരിക്കുകയാണ് കോസ്മിക് ക്രിസ്പ് ആപ്പിൾ. പത്തു മുതൽ പന്ത്രണ്ടു മാസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. സാധാരണ ആപ്പിളുകൾ മുറിച്ചുവച്ചാൽ നിറം മാറും. എന്നാൽ കോസ്മിക് ക്രിസ്പ് ആപ്പിലുകളുടെ നിറം മാറില്ല.
ഇത് വികസിപ്പിക്കാൻ രണ്ട് പതിറ്റാണ്ടിലേറെ സമയമെടുത്തുവെന്ന് കർഷകർ പറയുന്നു- കോസ്മിക് നക്ഷത്രങ്ങളെപ്പോലെ ചർമ്മത്തിൽ മഞ്ഞനിറമുള്ള ഡോട്ടുകൾക്ക് കാണുന്നതിനാലാണ് കോസ്മിക് ക്രിസ്‌പ് എന്ന് പേരിട്ടിരിക്കുന്നത് .ഈ ആഴ്ച അമേരിക്കയിലെ കടകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ (ഡബ്ല്യുഎസ്യു) ഫലവൃക്ഷ പ്രജനന പദ്ധതിയാണ് ഇത് വികസിപ്പിച്ചെടുത്തത്.
Share your comments