പുതിയ സാമ്പത്തിക വർഷാരംഭം ബാങ്കുകൾക്ക് തുടർച്ചയായി അവധി ദിവസങ്ങൾ. നടപ്പു വർഷാന്ത്യവും പുതുവർഷവും അവധികളൊഴിവാക്കി ട്രഷറി പ്രവർത്തിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
27 നു തുടങ്ങുന്ന രണ്ടാഴ്ചയിൽ ആറ് ദിവസം ബാങ്കുകൾ പ്രവർത്തിയ്ക്കില്ല. ഇതിൽ നാല് അവധി ദിവസം ട്രഷറി പ്രവർത്തിക്കും.27,28 ഏപ്രിൽ 1,2 4,6 തീയതികളിൽ ആണ് ബാങ്ക് അവധി.
27 നാലാം ശനി, 28 ഞായർ, 1 ന് വർഷാന്ത്യ കണക്കെടുപ്പ്,രണ്ടിന് ദുഃഖവെള്ളി,4 ഞായർ, 6 വോട്ടെടുപ്പ് എന്നിങ്ങനെയാണ് അവധി. തിങ്കളാഴ്ച ഹോളിക്ക് അവധിയില്ല. ഇതിൽ 27,28 ശനിയും ഞായറും ട്രഷറി പ്രവർത്തിക്കും.
രണ്ടും നാലും ദു:ഖവെള്ളിയും ഈസ്റ്ററും പ്രവർത്തി ദിനമാണ് .ഒന്നിന് കണക്കെടുപ്പ് അവധി. ആറിന് വോട്ടെടുപ്പ് ദിവസം അവധി. തുടർച്ചയായ അവധി ദിവസങ്ങൾ തെരഞ്ഞെടുപ്പു ചിലവുകൾ നിറവേറ്റുന്നതിന് തടസ്സമാകുന്നതിനാലാണ് ട്രഷറി തുറക്കാൻ തീരുമാനിച്ചത്.
ആ ദിവസങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർക്ക് നിയന്ത്രിത അവധിയായിരിക്കും. ട്രഷറി പ്രവർത്തനം ഉറപ്പാക്കാൻ ഏജൻസി ബാങ്കുകളുടെ സഹായം തേടി.
Share your comments