 
            1. വിരമിക്കൽ കാലത്ത് സ്വസ്ഥമായി വിശ്രമിക്കാൻ റിസ്ക് കുറഞ്ഞ നിക്ഷേപം ആവശ്യമാണ്. ദമ്പതികളാണെങ്കിൽ സിറ്റിസൺ സേവിംങ്സ് സ്കീം തെരഞ്ഞെടുക്കാം. കേന്ദ്രസർക്കാരിന്റെ ലഘു സമ്പാദ്യ പദ്ധതിയാണിത്. 60 വയസ് കഴിഞ്ഞവർക്ക് 100 രൂപ മുതൽ നിക്ഷേപിച്ച് പദ്ധതിയിൽ ചേരാം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാണ്. വ്യക്തിഗത അക്കൗണ്ടിന് പുറമെ, ഭാര്യയ്ക്കും ഭർത്താവിനും ജോയിന്റ് അക്കൗണ്ടും തുടങ്ങാം.
കൂടുതൽ വാർത്തകൾ: Gold Rate Today; സ്വർണം വാങ്ങാൻ പറ്റിയ സമയം! വില കുറഞ്ഞു
പദ്ധതിയുടെ കാലാവധി 5 വർഷമാണ്. നിക്ഷേപകർക്ക് വർഷത്തിൽ 4 തവണ, മാർച്ച 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 എന്നീ തീയതികളിൽ പലിശ ലഭിക്കും. കൂടാതെ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ നികുതി ഇളവ് നേടാം. എന്നാൽ പലിശ വരുമാനത്തിൽ ഇളവ് ഉണ്ടാകില്ല. അതേസമയം, ജോയിന്റ് അക്കൗണ്ടിൽ 3 ലക്ഷം രൂപ വീതം നിക്ഷേപിച്ചാൽ മാസത്തിൽ 4,100 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും.
2. സബ്സിഡി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഒഎൻഡിസി (ONDC) വിറ്റത് 10,000 കിലോ തക്കാളി. സാധാരണക്കാർക്ക് തക്കാളി ലഭ്യത ഉറപ്പാക്കാൻ 70 രൂപ നിരക്കിലാണ് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (Open Network for Digital Commerce) ഓൺലൈനായി തക്കാളി വിൽപന തുടങ്ങിയത്. തക്കാളി വില 200 കടന്നതോടെ പ്രതിദിനം 2,000 കിലോ തക്കാളിയാണ് വിൽപന ചെയ്യുന്നത്. വിളവെടുപ്പ് കുറഞ്ഞതോടെയാണ് വിപണിയിൽ തക്കാളിയ്ക്ക് വില കൂടിയത്. ഈ സാഹചര്യത്തിൽ എൻസിസിഎഫിനും നാഫെഡിനും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. പേറ്റിഎം (Paytm) വഴി ഒരാഴ്ചയ്ക്കുള്ളിൽ 6,000 കിലോ തക്കാളിയാണ് ONDC വിറ്റത്.
3. ഇന്ത്യൻ അരിയുടെ കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയിൽ അരിവില കുത്തനെ ഉയരുകയാണ്. വിയറ്റ്നാമിൽ നിന്നും തായ്ലൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില ഏറ്റവും ഉയർന്ന നിരക്കിലാണ്. വിയറ്റ്നാമിൽ 1 മെട്രിക് ടൺ അരിയ്ക്ക് 575 ഡോളർ വരെ വില ഉയർന്നു. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ 25 ശതമാനം പച്ചരിയാണ്.
ഈ വർഷം 15.54 ലക്ഷം ടൺ പച്ചരിയാണ് കയറ്റുമതി ചെയ്തത്. അതേസമയം, ഇന്ത്യൻ അരിയുടെ കയറ്റുമതിയ്ക്ക് യുഎഇ വിലക്കേർപ്പെടുത്തി. 4 മാസത്തേക്ക് കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ചു. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി താൽകാലികമായി നിർത്തിവച്ചതോടെ പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് യുഎഇയുടെ നടപടി.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments