ലോക്ഡൗണിനിടയില്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. അരിക്കും ചെറുപയറിനും കടലയ്ക്കും വില കൂടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം.
വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമമുണ്ടെകിലും കേരളത്തില്‍ എല്ലായിടത്തും അവശ്യസാധനങ്ങള്‍ക്ക് അടിക്കടി വില കയറുകയാണ്. ഇരുപത്തിയെട്ടാം തീയതി മട്ട അരിയുടെ പരമാവധി വില 40 ആയിരുന്നങ്കില്‍ ഇന്നലെ അത് 47 രൂപയായി. നാല് ദിവസം കൊണ്ട് ബിരിയാണി അരിക്ക് കൂടിയത് 19 രൂപ. 28-ല്‍ കിടന്നിരുന്ന പച്ചരിക്ക് 38 ആയി.
109 രൂപയായിരുന്നു ചെറുപയറിന്‍റെ പരമാവധി വിലയെങ്കില്‍ ഇന്നത് 125 ആയിട്ടുണ്ട്. കടലക്ക് 22 രൂപ കൂടി. മല്ലിക്ക് 20ഉം ഉലുവക്ക് 13ഉം തൂവരപ്പരിപ്പിന് 7ഉം ഉഴുന്ന് പരിപ്പിന് നാലു രൂപയും വര്‍ദ്ധിച്ചു. റവ, സവാള എന്നിവക്കും വില കൂടി.
പഞ്ചസാര, വെളിച്ചെണ്ണ, മൈദ, ആട്ട എന്നിവക്ക് വിലകൂടിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യസാധനങ്ങള്‍ സുഗമമായി വന്നില്ലങ്കില്‍ ലോക്ക് ഡൌണ്‍ മുന്നോട്ട് പോകുന്തോറും വില ഇനിയും ഉയരാനാണ് സാധ്യത.
Share your comments