കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മലബാർ മേഖലയിൽ സംഭരിച്ച പാല്‍ വില്‍ക്കാനാകാതെ മില്‍മ.രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. അതിനാല്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചൊവ്വാഴ്ച കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കില്ല.മാർച്ച് 24 ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവുമുള്ള സംഭരണം വേണ്ടെന്നു മിൽമ മലബാർ മേഖലാ യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിലും കാസര്‍കോടും കൊറോണ ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചതും മില്‍മയുടെ പാല്‍വിതരണത്തിലും പ്രതിഫലിച്ചിരിക്കുകയാണ്.
Share your comments