News

കൃഷിമേഖല -നഷ്ടം 3,300 കോടിയായി

d
കൃഷിമേഖല -നഷ്ടം 3,300 കോടിയായി
 
കേരളത്തിലെ കൃഷി-മൃഗ സംരക്ഷണ-ഫിഷറീസ് മേഖലകളില്‍ കഴിഞ്ഞ രണ്ടുമാസത്തെ നഷ്ടം 3,300 കോടിയെന്ന് ആസൂത്രണ ബോര്‍ഡ്. വിളപരിപാലന നഷ്ടം(crop husbandry) 1,570.75 കോടിയും വേതന ഇനത്തിലുള്ള നഷ്ടം(wages) 200.3 കോടിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.ആഗോള വിപണി അടഞ്ഞതോടെ തോട്ടവിളകള്‍(plantation crops) വന്‍ പ്രതിസന്ധിയിലാണ്. തേയിലത്തോട്ടങ്ങള്‍ അടഞ്ഞുകിടന്നതിനാല്‍ നഷ്ടം 141.1 കോടിയാണ്. തൊഴില്‍ നഷ്ടം 51.5 കോടി വരും. കാപ്പിയുടെ രംഗത്ത് ഇത് 92 കോടിയാണ്.ഏലകൃഷിയില്‍ 126 കോടിയുടെ നഷ്ടമുണ്ടായി.. റബ്ബര്‍ മേഖലയില്‍ തൊഴില്‍ നഷ്ടം മാത്രം 10 കോടി വരും.
 
എല്ലാ മേഖലയിലും നഷ്ടം
 
ഭക്ഷ്യവിളകളെയും വന്‍തോതില്‍ പ്രതിസന്ധി ബാധിച്ചു. ആവശ്യക്കാരും വിലയും(demand & prices) കുറഞ്ഞതോടെ ഭക്ഷ്യവിഭവങ്ങള്‍ നശിക്കുന്ന അവസ്ഥയിലെത്തി. തൊഴിലാളികളുടെ അഭാവവും സപ്ലൈ ചെയിനിലുണ്ടായ തകര്‍ച്ചയും കര്‍ഷകരെ അങ്കലാപ്പിലാക്കി. പച്ചക്കറി മേഖലയിലെ നഷ്ടം 158 കോടിയാണ്. ഏത്തനും മറ്റ് വാഴപ്പഴങ്ങളും(banana and plantains) വന്‍തോതില്‍ കൃഷി ചെയ്യന്ന കേരളത്തിന്റെ ഈ മേഖലയിലെ നഷ്ടം 269 കോടിയാണ്. പൈനാപ്പിളും വലിയ നഷ്ടം നേരിട്ടു. 50 കോടിയാണ് ഈ രംഗത്തെ നഷ്ടം. ഫിഷറീസ് മേഖലയില്‍ കയറ്റുമതി നിന്നതോടെ 1371 കോടി രൂപയുടെ വ്യവസായമാണ് ഇല്ലാതായത്. മൃഗസംരക്ഷണ മേഖലയില്‍ (animal husbandry)181 കോടിയും.
 
e
പുത്തന്‍ പാക്കേജുകള്‍
 
ഈ ദുരിത കാലത്തില്‍ നിന്നും കരകയറുവാന്‍ വിവിധ പാക്കേജുകളാണ് ആസൂത്രണ വകുപ്പ് മുന്നോട്ടു വയ്ക്കുന്നത്. അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുമാത്രം അരി ആഹാരം കഴിക്കുന്ന മലയാളിയെ കുറച്ചെങ്കിലും സ്വയം പര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് അടുത്ത രണ്ടു വര്‍ഷങ്ങളിലായി 25,000 ഹെക്ടറില്‍ കൂടി അധികമായി നെല്ലുത്പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പച്ചക്കറി ഉത്പ്പാദനം 12.12 ലക്ഷം ടണ്ണാണ്. ഇത് ഇരട്ടിയാക്കണ്ടേതുണ്ട്. ഇതിനായി 14 പ്രത്യേക കാര്‍ഷിക സോണുകളും കണ്ടെത്തിയിട്ടുണ്ട്. ഫാം മാര്‍ക്കറ്റിംഗ് ഫലവത്താക്കാനുളള നിയമനിര്‍മ്മാണവും പദ്ധതി ലക്ഷ്യമാണ്.
 
 
 അടിയന്തിര ഘട്ടങ്ങളില്‍ കാര്‍ഷിക രംഗത്ത് ഇടപെടാന്‍ ഭൂസേനയെ സജ്ജമാക്കും. ഇവര്‍ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് കര്‍ഷകരെ സഹായിക്കും. സംസ്ഥാനം കേന്ദ്രത്തോട് റബ്ബര്‍ ഇറക്കുമതി(import) ഒരു വര്‍ഷത്തേക്ക് അതല്ലെങ്കില്‍ കുറഞ്ഞത് സ്റ്റോക്ക് തീരുന്നതുവരെയെങ്കിലും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നും ആസൂത്രണ ബോര്‍ഡ് (planning board)ആവശ്യപ്പെടുന്നു. ഏപ്രില്‍-മെയ് മാസങ്ങളിലാണ് വിളയുത്പ്പാദനം പരമാവധിയിലെത്തുന്നത് എന്നതിനാല്‍ നഷ്ടം ഇതിലും എത്രയോ അധികമാകുമെന്നും ആസൂത്രണ ബോര്‍ഡിന്റെ സര്‍വ്വെയില്‍ പറയുന്നു.
 
മത്സ്യമേഖലയ്ക്ക് ആശ്വാസ പദ്ധതി
 
1,15,668 മീന്‍പിടുത്ത കുടുംബങ്ങളും 23,881 മത്സ്യാശ്രിത കുടുംബങ്ങളും(fisheries allied sectors) ലോക്ഡൗണ്‍ പ്രതിസന്ധിയിലാണ്. 600 കോടി ടേണ്‍ഓവര്‍ വരുന്ന 16,000 ടണ്ണിന്റെ കയറ്റുമതിയാണ് നടക്കാതെ പോയത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും വായ്പകളുടെ പലിശ ഒഴിവാക്കാനും വായ്പ തിരിച്ചടവ് മരവിപ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ ട്രോളിംഗ് നിരോധനം വരും എന്നതിനാല്‍ മത്സ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിത്യജീവിതത്തിനുതകുന്ന ബദല്‍ തൊഴിലുകള്‍ ആവിഷ്‌ക്കരിക്കണമെന്നും ആസൂത്രണ ബോര്‍ഡ് പറയുന്നു.
 
   മീന്‍വിതരണ ശ്രൃംഖല ശക്തിപ്പെടുത്തുകയും പ്രാദേശിക സര്‍ക്കാരുകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ ഉള്‍നാടന്‍ മത്സ്യകൃഷി(inland fisheries) പ്രോത്സാഹിപ്പിക്കണമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് ആവശ്യപ്പെുന്നു. പക്ഷിപ്പനി മൂലം മൃഗസംരക്ഷണ മേഖലയിലും വലിയ നഷ്ടമുണ്ടായി. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങളും രൂപപ്പെടേണ്ടതുണ്ട് എന്നും ആസൂത്രണ ബോര്‍ഡ് പറയുന്നു.
 

English Summary: COVID lock down- Kerala lost 3000 crore in agriculture , krishi mekhala -nashtam 3000 kadiyayi

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine