1. News

ലോക്ഡൗണ്‍ മെയ് 17 വരെ നീട്ടി

ഇന്ത്യയില്‍ കോവിഡ് 19 തടയുന്നതിന് നടപ്പാക്കിയ ലോക്ഡൗണ്‍ മെയ് 3 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2005 ലെ Disaster Management Act പ്രകാരമാണ് ഉത്തരവെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് രോഗത്തെ കാര്യമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് മെയ് 17 വരെ നീട്ടാന്‍ തീരുമാനമെടുത്തത്. Red zone, Yellow zone, green zone എന്നിവിടങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആകാം, എന്തെല്ലാം പാടില്ല എന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ധാരാളം ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Ajith Kumar V R
e

 റെഡ് സോണിലാവും കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഇവിടെ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കേണ്ടി വരും. 2020 ഏപ്രില്‍ 30 ന് ആഭ്യന്തര മന്ത്രാലയം ഏതെല്ലാം തരത്തിലാണ് സോണുകള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും അതല്ലെങ്കില്‍ കഴിഞ്ഞ 21 ദിവസമായി കേസുകളില്ലാത്തുമായ ജില്ലകളാണ് ഗ്രീന്‍ സോണില്‍ വരുക.
മൊത്തം രോഗികളുടെ എണ്ണം, ഡബിളിംഗ് നിരക്ക്,ടെസ്റ്റിംഗ് നിരക്ക്,സര്‍വേലന്‍സ് എന്നിവ ആസ്പ്പദമാക്കിയാണ് റെഡ് സോണ്‍ നിശ്ചയിക്കുന്നത്.
റെഡിനും ഗ്രീനിനും ഇടയ്ക്കുളളവ ഓറഞ്ച് സോണാവും.

ആഴ്ചയിലൊരിക്കലോ ചിലപ്പോള്‍ ദിവസവും എന്ന നിലയില്‍ സോണുകല്‍ സംബ്ബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനും യൂണിയന്‍ ടെറിട്ടറികള്‍ക്കും അറിയിപ്പ് നല്‍കും. കേന്ദ്രം നിശ്ചയിച്ചതിന് പുറമെ കൂടുതല്‍ സോണുകള്‍ റെഡ് അല്ലെങ്കില്‍ ഓറഞ്ചായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടാകും. എന്നാല്‍ സോണുകളെ ലോവര്‍ ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടാവില്ല. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. ഹോട്ടലുകളും റസ്റ്റാറന്റുകളും അടച്ചിടും.

 എന്നാല്‍ അതിഥി തൊഴിലാളികളെ തീവണ്ടിയില്‍ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകുന്ന പ്രവര്‍ത്തനം ഇന്ന് ആരംഭിച്ചു. ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്നും ഭുവനേശ്വറിലേക്ക് ഇന്ന് യാത്ര പുറപ്പെടും. സര്‍ക്കാര്‍ നിശ്ചയിച്ച യാത്രക്കാരുടെ ലിസ്റ്റ് അനുസരിച്ച് അവരെ ആരോഗ്യ പരിശോധന നടത്തി ട്രെയിനില്‍ കോണ്ടുപോകും. ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കിയും സാമൂഹിക അകലവും ശുചിത്വവും പാലിച്ചുമാവും യാത്ര. 24 ബോഗികളിലായി ആയിരം പേരെയാണ് ആദ്യം കൊണ്ടുപോകുന്നത്.

English Summary: Lock down extended till May 17, lock down may 17 varae neetti

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters