വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ കേന്ദ്രസർക്കാറിന്റെ 'കൗ സർക്യൂട്ട് ’ പദ്ധതി
വിനോദ സഞ്ചാരം പ്രോൽ സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ 'കൗ സർക്യൂട്ട് ’ എന്ന പദ്ധതി തുടങ്ങുന്നു. പുതിയ പദ്ധതിയിൽ നാടൻ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കും.
വിനോദ സഞ്ചാരം പ്രോൽ സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ 'കൗ സർക്യൂട്ട് ’ എന്ന പദ്ധതി തുടങ്ങുന്നു. പുതിയ പദ്ധതിയിൽ നാടൻ പശുക്കളെയും ടൂറിസത്തിന്റെ ഭാഗമാക്കും.പുതുതായി ആരംഭിച്ച രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് പശു സഞ്ചാര പദ്ധതി.കേരളത്തെ കൂടാതെ ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളെ ഏകോപിച്ചാണ് കേന്ദ്രം ഈ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.പഠന ഗവേഷണങ്ങൾക്കായി വിദേശ വിദ്യാർഥികൾക്ക് തദ്ദേശീയ പശുഇനങ്ങളപരിചയപ്പെടുത്തുന്നതിനും ,പഠന ഗവേഷണങ്ങൾക്കും ഇത് സഹായകമാകും.ഈ സാധ്യതകൾ മനസിലാക്കിയാണ് കേന്ദ്ര ടൂറിസം വകുപ്പിൻ്റെ പദ്ധതി.
പശുപരിപാലനം ജീവിത മാർഗമാക്കിയവരുടെ വരുമാന വർധനവു കൂടിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.... ക്ഷേത്രങ്ങളിലെ ഗോശാലകളും, പശുവളർത്തൽ കേന്ദ്രങ്ങൾക്കും നാടൻ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവർക്കും ഇതുവഴി ടൂറിസം സാധ്യതകൾ തുറക്കുകയാണ്.നാടൻ പശുവിൻ്റെ പാലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന നെയ്യ് ,ഗോമൂത്രം,ചാണകം എന്നിവ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ വിറ്റുകൊണ്ട് പശു അധിഷ്‌ഠിത സമ്പദ്ഘടനയെ പ്രോൽസാഹിപ്പിക്കാനും സാധിക്കും.രാജ്യത്താകമാനം 400ൽ ഏറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം .. സർക്കാർ–സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നു. ഓരോ കേന്ദ്രത്തിനും 2 കോടി വരെ സാമ്പത്തിക സഹായം നൽകാനും കേന്ദ്രം പദ്ധതി തയാറാക്കിയിട്ടുണ്ട്.
English Summary: COW CIRCUIT TOURISM PROJECT BY CENTRAL Government
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments