കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.
നിബന്ധനകൾ
1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം.
2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.
3)- മൂല്യവർദ്ധിത ഉൽപ്പന്നം തയ്യാറാക്കുവാൻ വേണ്ട വസ്തുക്കളുടെ വിലയും,കൂലിച്ചിലവും കർഷകർ അടയ്ക്കണം.
4)- മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കൾ കർഷകർ കൊണ്ട് വന്നാൽ അതിൽ പാക്ക് ചെയ്തും നൽകും.
5)- കേരള കാർഷിക സർവകലാശാലയുടെ പേരിൽ ഇത് വിപണനം ചെയ്യുവാൻ സാധ്യമല്ല.ഉൽപ്പന്നം കർഷകർ തന്നെ അവരുടെ സ്ഥാപനത്തിന്റെ പേരിൽ
വേണം വിപണനം ചെയ്യേണ്ടതാണ്.Farmers should market themselves in the name of their institution.
6)- കൂടുതൽ വിവരങ്ങൾക്ക് 0487-2370773,
9497412597 എന്നീ ഫോൺ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: Cube അഥവാ സമചതുരാകൃതിയുള്ള തണ്ണിമത്തൻ കൃഷി ചെയ്യുന്നതെങ്ങിനെ?
Share your comments