<
  1. News

വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക ഈ മാസം 31ന് മുൻപ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്...

സംസ്ഥാനത്ത് കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് തുക ഈ മാസം 31 ന് മുൻപ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Priyanka Menon
വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്
വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക്

സംസ്ഥാനത്ത് കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള കർഷകർക്ക് ഇതുമായി ബന്ധപ്പെട്ട് തുക ഈ മാസം 31 ന് മുൻപ് അക്കൗണ്ടിലേക്ക് വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

The state government has said that the amount will be credited to the account of the farmers who are eligible for crop insurance in the state before the 31st of this month.

കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തുക പരിഹരിക്കാൻ 12 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കൃഷിവകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണ് പണം ലഭ്യമാകുന്ന കാലയളവ് സർക്കാർ അറിയിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: വിള ഇൻഷുറൻസ് ക്ലെയിം-അത്യാഹിതം സംഭവിച്ചു 72 മണിക്കൂറിനുള്ളിൽ എളുപ്പത്തിൽ ചെയ്യാം

സംസ്ഥാന ബഡ്ജറ്റിൽ കാർഷിക വിള ഇൻഷുറൻസ് പദ്ധതിക്കായി 20 കോടി രൂപ മുൻപ് നീക്കിവെച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 12 കോടി രൂപ. കൃഷി നശിച്ചതോടെ കടക്കെണിയിലായതിന് പിന്നാലെ നഷ്ടപരിഹാര വിതരണവും മുടങ്ങിയതും കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇൻഷുറൻസ് പദ്ധതി പ്രകാരം ക്ലെയിം ആയി കർഷകർക്ക് 24 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ രണ്ടു കോടിയോളം രൂപയാണ് കർഷകരിൽനിന്ന് ഈടാക്കിയത്. എന്നിട്ടും നഷ്ടപരിഹാരം മുടങ്ങിയതാണ് വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് നഷ്ടപരിഹാരം മുടങ്ങാൻ കാരണമായി കൃഷിവകുപ്പ് ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ധനം വകുപ്പ് 12 കോടി രൂപ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിള ഇൻഷുറൻസ് ഇനി മൊബൈൽ വഴി അപേക്ഷിക്കാം

English Summary: Crop insurance compensation amount to be credited to farmers' bank account before 31st of this month

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds