കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയും ചേർന്നു നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടുകൂടി കാർഷികവിളകൾക്ക് ഇൻഷുറൻസ്, പ്രധാനമന്ത്രി ഫസൽ ബീമയോജന എന്നിങ്ങനെ രണ്ടു പദ്ധതികളാണുള്ളത്. വിളകൾക്ക് ദോഷകരമായി ഭവിക്കുന്ന മഴക്കുറവ്, അധിവൃഷ്ടി, കാലം തെറ്റിയുള്ള മഴ, ഉണക്ക്, രോഗ / കീടസാധ്യതയുള്ള കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയിൽനിന്നുള്ള നഷ്ടങ്ങൾക്കാണ് ഇൻഷുറൻസ്.
പരിരക്ഷാ കാലാവധി ഓരോ വിളയ്ക്കും പ്രത്യേകം നിജപ്പെടുത്തിയിട്ടുണ്ട്.എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വിജ്ഞാപിത പ്രദേശങ്ങളിലാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. മാത്രമല്ല, പദ്ധതിയിൽ ഓരോ വിളകൾക്കും വെവ്വേറെ കാലാവസ്ഥാ ഘടകങ്ങളും അതു രേഖപ്പെടുത്തുന്ന കാലാവധിയും ഇൻഷുറൻസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ലിന് 1.5 ശതമാനവും ബാക്കി എല്ലാ വിളകൾക്കും 5% നിരക്കിലുമാണ് പ്രീമിയം തുക നൽകേണ്ടത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ് കോപ്പി, പാസ് ബുക്ക് കോപ്പി, നികുതി രസീത് കോപ്പി എന്നിവ നൽകണം.
Share your comments