News

ആദ്യമായി വിളകൾക്ക് 3 ഇൻഷുറൻസ് നൽകി സർക്കാർ - Crop Insurance

പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളെ,

ഓഗസ്റ്റ് മാസത്തിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന്
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഒരു പക്ഷെ വീണ്ടുമൊരു പ്രളയവുമുണ്ടായേക്കാം.(പ്രകൃതി ദുരന്തങ്ങളെ തൊട്ട് പ്രപഞ്ച നാഥൻ നാമേവരേയും കാത്തു രക്ഷിക്കട്ടെ)
അതുപോലെ അടുത്ത വേനൽ കടുത്ത് കനത്ത വരൾച്ചയ്ക്കും സാധ്യതയുണ്ട്.
തീവ്രമഴ, വരൾച്ച പോലെയുള്ള പ്രകൃതിക്ഷോഭത്തിലൂടെ കർഷകൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാർഷിക വിളകൾ നിമിഷ നേരം കൊണ്ട് എല്ലാം നഷ്ടപ്പെട്ട് കണ്ണീർ വാർത്ത് നിൽക്കുന്ന കാഴ്ച കാണാനുള്ള ഇട വരുത്താതിരിക്കട്ടെ.

കർഷകന്റെ സഹായത്തിനായുള്ള വിള ഇൻഷുറൻസ് പദ്ധതികൾ ഇനി പറയുന്നു.

  • 1)-കേന്ദ്ര കൃഷിമന്ത്രാലയം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസൽ ഭീമ യോജന - ഖാരിഫ് സീസൺ : 2020
  • 2)-കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതി (RWBCIS)
  • 3)- സംസ്ഥാന സർക്കാർ കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിള ഇൻഷുറൻസ് പദ്ധതി

ഒരു കർഷകന് ഒരേ സമയം ഒരേ വിളകൾക്ക് തന്നെ 3 ഇൻഷൂറൻസ് പദ്ധതികളിലും ചേരാവുന്നതാണ്.

ചെറുകിട-നാമമാത്ര കർഷകർക്കും പദ്ധതിയിൽ ചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവൻ/അക്ഷയ കേന്ദ്രം/കോമൺ സർവ്വീസ് സെന്റർ-CSC കേന്ദ്രവുമായി ബന്ധപ്പെടുക.

പ്രധാനമന്ത്രി ഫസൽ ഭീമയോജന/കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതികളെ കുറിച്ചറിയാൻ വിളിക്കൂ.

+91 95395 11613
[റീജണൽ ഫീൽഡ് ഓഫീസർ, മലപ്പുറം]

AIC Tvm: 0471-2334493

ടോൾ ഫ്രീ നമ്പർ:
1800-425-7064

ഓൺലൈൻ വഴിയും ചേരാവുന്നതാണ് '
www.pmfby.gov.in

പ്രധാനമന്ത്രി ഫസൽ ബീമാ യോജന: ഖാരിഫ് സീസൺ-2020

വിളകൾ:
വാഴ, മരച്ചീനി

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷൂറൻസ് പദ്ധതി (RWBCIS)

വിളകൾ:
നെല്ല്,വാഴ, കുരുമുളക്,മഞ്ഞൾ,കവുങ്ങ്, പച്ചക്കറി വിളകളായ പടവലം, പാവൽ, പയർ, കുമ്പളം,മത്തൻ,വെള്ളരി, വെണ്ട, പച്ചമുളക്

സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി

വിളകൾ:
തെങ്ങ്,കമുക്, വാഴ, റബ്ബർ, കുരുമുളക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില , പയറുവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ (ചേന, മധുരക്കിഴങ്ങ്), കരിമ്പ്, പുകയില നെല്ല്

കർഷകരുടെ നഷ്ടം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ; അവരെ കൂടി ഇൻഷൂറൻസ് പദ്ധതിയുടെ ഭാഗമാക്കാൻ ഈ സന്ദേശം പരമാവധി കർഷകരിലേക്കെത്തിക്കുവാൻ നവമാധ്യമങ്ങളിലൂടെ പരമാവധി ഷെയർ ചെയ്യണേ

Pradhan Mantri Fasal Bima Yojna is a crop insurance scheme sponsored by the Government of India. The policy was launched in 2016. It aims to provide financial aid to farmers in case of crop loss or damage. Thus, it helps to reduce farmers’s stress and keep them motivated to continue with farming as an occupation.

The risks covered in the scheme include prevention of sowing or planting of seeds, damage to the standing crop due to non-preventable risks like drought, flood, landslide, etc. along with post-harvest losses.

This policy can be purchased from a selected set of insurance companies like SBI General Insurance and HDFC Ergo General Insurance.

അനുബന്ധ വാർത്തകൾ

സുഭിക്ഷ കേരളം പദ്ധതിയിൽ പ്രധാന പങ്കാളിത്തം ഫിഷറീസ് വകുപ്പ് ഏറ്റെടുക്കും - മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ


English Summary: Crop Insurance Scheme for farmers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine