1. News

കര്‍ഷകര്‍ക്ക് കച്ചവടം ചെയ്യാന്‍ മൊബൈല്‍ ആപ്പുമായി കിഴങ്ങു ഗവേഷണ കേന്ദ്രം

തിരുവനന്തപുരം ശ്രീകാര്യത്തുളള കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം കര്‍ഷകര്‍ക്ക് ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വിപണനം നടത്താനായി മൊബൈല്‍ ആപ് വികസിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. HOMS(Horticulture Crops Online Marketing System) എന്നാണ് ആപ്പിന് പേര് നല്‍കിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുമെന്ന് CTCRI Computer application in Agriculture ,Principal Scientist വി.എസ്.സന്തോഷ് മിത്ര പറഞ്ഞു.

Ajith Kumar V R
CTCRI,Sreekaryom Thiruvananthapuram
CTCRI,Sreekaryom Thiruvananthapuram

കര്‍ഷകര്‍ക്ക് കച്ചവടം ചെയ്യാന്‍ മൊബൈല്‍ ആപ്പുമായി കിഴങ്ങു ഗവേഷണ കേന്ദ്രം

തിരുവനന്തപുരം ശ്രീകാര്യത്തുളള കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം കര്‍ഷകര്‍ക്ക് ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വിപണനം നടത്താനായി മൊബൈല്‍ ആപ് വികസിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. HOMS(Horticulture Crops Online Marketing System) എന്നാണ് ആപ്പിന് പേര് നല്‍കിയിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയുമെന്ന് CTCRI Computer application in Agriculture ,Principal Scientist വി.എസ്.സന്തോഷ് മിത്ര പറഞ്ഞു. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകന്‍ ഉത്പ്പന്നത്തിന്റെ വിവരങ്ങള്‍ HOMS ല്‍ നല്‍കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് ആവശ്യമായ ഉത്പ്പന്നമേത് എന്ന വിവരവും നല്‍കാം. എല്ലാ പോസ്റ്റുകളും മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമില്‍ ദൃശ്യമാകും. ഇതിലൂടെ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും പരസ്പ്പരം ബന്ധപ്പെടാം.
HOMS സിടിസിആര്‍ഐയുടെ http://www.ctcritools.in/homs ല്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ് ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും(http://www.ctcri.org/mobileApps/homs.apk ). കിഴങ്ങുവര്‍ഗ്ഗങ്ങള്‍ മാത്രം വില്‍പ്പന നടത്താനുള്ള ഒരു ആപ്പും വികസിപ്പിച്ചിട്ടുണ്ട്. TOMS(Tuber Crops Online Marketing System) എന്നാണ് ഇതിന്റെ പേര്. ഇത് http://www.ctcritools.in/toms ലും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് http://www.ctcri.org/mobileApps/toms.apk യിലും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് ഉടനെ ലഭ്യമാക്കുമെന്നും സന്തോഷ് മിത്ര പറഞ്ഞു.
Monkey menace at Thenmala
Monkey menace at Thenmala

തെന്മല-കുളത്തൂപ്പുഴ കര്‍ഷകര്‍ക്ക് കുരങ്ങുശല്യം ഒഴിവായി

കോവിഡ് കാലത്ത് തെന്മല ഇക്കോടൂറിസം കേന്ദ്രം അടച്ചിട്ടതോടെ റോഡരുകില്‍ ഭക്ഷണം ലഭ്യമാകാതെ വന്നു.അതോടെയാണ് കുരങ്ങന്മാര്‍ കാട്ടിലേക്ക് മടങ്ങി. നൂറുകണക്കിന് കുരങ്ങന്മാരായിരുന്നു തെന്മല-കുളത്തൂപ്പുഴ പ്രദേശത്ത് കൃഷിക്ക് ദോഷം ചെയ്തുകൊണ്ട് തമ്പടിച്ചിരുന്നത്. സാധാരണയായി വീടുകളിലും പറമ്പിലും കുരങ്ങന്മാര്‍ കയറി എല്ലാത്തരം ഫലങ്ങളും തട്ടിക്കൊണ്ടുപോവുക പതിവായിരുന്നു. വിനോദസഞ്ചാരികള്‍ നല്‍കുന്ന ഭക്ഷണമാണ് കുരങ്ങന്മാരെ റോഡരുകില്‍ തങ്ങാന്‍ പ്രേരിപ്പിച്ചിരുന്നത്. കര്‍ഷകര്‍ പല വിദ്യകളും പ്രയോഗിച്ച് പരാജയപ്പെട്ടിടത്താണ് ലോക്ഡൗണ്‍ ഫലം കണ്ടത്. കാട്ടുപന്നികളും മലയണ്ണാനും കൃഷി നശിപ്പിക്കുന്ന മറ്റ് വിരുതന്മാരാണെന്നും കര്‍ഷകര്‍ പറഞ്ഞു.
Effective COVID checks at Kerala
Effective COVID checks at Kerala

കോവിഡ് പ്രതിരോധം -കേരളം മുന്നില്‍

കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ കൂടി സുഖപ്പെട്ടു, നാലുപേര്‍ പോസിറ്റീവായി. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 140 മാത്രം. ഏപ്രില്‍ 20 മുതല്‍ കോട്ടയവും ഇടുക്കിയും സാധാരണപോലെ പ്രവര്‍ത്തിച്ചു തുടങ്ങും. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടഞ്ഞു കിടക്കും. കൂട്ടം കൂടുന്ന ചടങ്ങുകള്‍ ഒന്നു അനുവദിക്കില്ല. കാര്‍ഷിക-വ്യാപാര-ഒദ്യോഗിക രംഗങ്ങള്‍ സജീവമാകും. ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കുമെങ്കിലും അനാവശ്യമായ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകും. പത്തനംതിട്ടയില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
English Summary: CTCRI developed app for trading farm produce online , karshakarkku kachavadam cheyyan mobile appumayi kizhang gaveshana kendram

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds