സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്നതാണ് പദ്ധതി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
എസ്.എം.ബി.പി എക്‌സിക്യുട്ടിവ് അംഗം കെ. ഗോവിന്ദന്‍ പദ്ധതിയെക്കുറിച്ച് വിവരിച്ചു. ശില്പശാലയ്ക്ക് ശേഷം പ്രൊജക്ടിന് രൂപം നല്‍കുകയും പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിത്ത് ലഭ്യമാക്കാനും നഴ്‌സറികള്‍ ആരംഭിക്കാനും പദ്ധതി തയ്യാറാക്കി. നവംബര്‍ ഒന്നിന് തൈകളുടെ വിതരണം തുടങ്ങും. ഡി.ആര്‍.ഡി.എ. ഹാളില്‍ നടന്ന പരിപാടി പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രതീപന്‍, അസി. പ്രൊജക്ട് ഓഫീസര്‍ നിബു കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Source: http://prd.kerala.gov.in/ml/node/18190
ഒരു വേപ്പും കറിവേപ്പും: ശില്പശാല സംഘടിപ്പിച്ചു
സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.
Share your comments