കൊച്ചി കായലിലും അഴിമുഖത്തുമുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഇനി ഓരോ പത്തുമിനിറ്റിലും നിരീക്ഷിക്കും. ഇതിനായി കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ഓഷ്യൻ ഡേറ്റബോയ’ സംവിധാനം വികസിപ്പിച്ചു. സമുദ്രമലീനീകരണവും, കാലാവസ്ഥാ വ്യതിയാനവുമെല്ലാം സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച ഓഷ്യന്‍ ബോയ സംവിധാനം വഴി അളക്കാനാകും.പ്രത്യേകമായി തയാറാക്കിയ ബോയയിലെ സെന്‍സറുകളുപയോഗിച്ചാണ് വിവരശേഖരണം.
മറൈൻഡ്രൈവിലെ സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസിന് മുന്നിലെ കായലിലാണ് ബോയ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് അഴിമുഖത്തെയും കായലിലെയും ജലത്തിന് സംഭവിക്കുന്ന വ്യതിയാനം കണ്ടുപിടിക്കാനാകും. ഉപ്പിന്റെ അളവ്, ഊഷ്‌മാവ്, ഓക്‌സിജന്റെ അളവ്, പിഎച്ച് വാല്യു എന്നിവ കൃത്യമായി അറിയാൻ കഴിയും.
ബോയയിൽ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ജിപിആർഎസ് സംവിധാനം വഴിയാണ് വിവരങ്ങൾ കൈമാറുന്നത്. സ്‌കൂൾ ഓഫ് മറൈൻ സയൻസ് ഫിസിക്കൽ ഓഷ്യനോഗ്രഫി വിഭാഗമാണ് വിവരങ്ങൾ വിശകലനം ചെയ്യുക. ക്രമാനുഗതമായി വെള്ളത്തിന്‍റെ ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.ഇതിലൂടെ കായലിലെ ജൈവസമ്പത്ത് സംരക്ഷിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കും. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന കാര്യങ്ങൾ തടയാനും ബോയയിൽനിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താം.പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തനം.അഴിമുഖത്തോട് ചേര്‍ന്നായതുകൊണ്ട് കടല്‍ ജലത്തിലുണ്ടാകുന്ന മാറ്റങ്ങളും നിരീക്ഷണ വിധേയമാകും. മലിനീകരണത്തിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളടക്കം സര്‍ക്കാരിനെ അറിയിക്കാനാകുമെന്നതും ഭാവിയില്‍ ഗുണം ചെയ്യും സെന്‍സറുകളിലടിയുന്ന അഴുക്ക് സ്വയം നീക്കം ചെയ്യാനുള്ള ബ്രഷ് സംവിധാനവുമുണ്ട്. ദേശീയ ഉന്നത വിദ്യാഭ്യാസ ദേശീയ ഉന്നത വിദ്യാഭ്യാസ മിഷന്‍റെയും കുസാറ്റിന്‍റെയും ഫണ്ടുപയോഗിച്ച് 28 ലക്ഷം രൂപ ചെലവിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്.
Share your comments