രാജ്യത്ത് ബിപാർജോയ് ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഗോവയിൽ നിന്ന് 840 കിലോമീറ്റർ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ്, മുംബൈയിൽ നിന്ന് 870 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന കിഴക്ക്-മധ്യ അറബിക്കടലിലാണ്, ജൂൺ 8-ന് രാത്രി 11:30-ന് അതിതീവ്ര ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥാ പ്രവചന ഏജൻസി അറിയിച്ചു.
അറബിക്കടലിൽ ഇത്തരം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നിർദ്ദേശിച്ച പ്രകാരമാണ് 'ബിപാർജോയ്' ചുഴലിക്കാറ്റിന് പേര് ലഭിച്ചത്. ബംഗാളിയിൽ 'ബിപാർജോയ്' എന്ന വാക്കിന് 'ദുരന്തം' എന്നാണ് അർത്ഥം. ഇന്ത്യ, ഒമാൻ, ഇറാൻ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ അറബിക്കടലിനോട് ചേർന്നുള്ള രാജ്യങ്ങളിൽ വലിയ ആഘാതം ഉണ്ടാകുമെന്ന് ഇത് വരെ ആരും പ്രവചിച്ചിട്ടില്ല. എന്നിരുന്നാലും, ഉയർന്ന വേഗതയിലുള്ള കാറ്റ് ജൂൺ 10 വരെ കർണാടക-ഗോവ-മഹാരാഷ്ട്ര തീരങ്ങളിലെ കാലാവസ്ഥയെ ബാധിക്കുന്നു.
മധ്യ അറബിക്കടലിൽ 145-155 കിലോമീറ്റർ വേഗതയിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ-മധ്യ-തെക്ക് അറബിക്കടലിന്റെ സമീപ പ്രദേശങ്ങളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുകൂടാതെ വടക്കൻ കേരളം, കർണാടക, ഗോവ തീരങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപ്, കേരളം, ദക്ഷിണ കർണാടക, മണിപ്പൂർ, മിസോറാം, അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്നോ നാലോ ദിവസത്തേക്ക് കനത്ത മഴ പെയ്യുമെന്ന് പ്രവചിച്ചിട്ടുണ്ട്. മുംബൈ നഗരം അതിന്റെ തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലകൾക്കും സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ മഹാരാഷ്ട്രയിലുടനീളം ചിതറിക്കിടക്കുന്ന മഴയും മുംബൈയിലും പൂനെയിലും ജൂൺ 8 മുതൽ 10 വരെ തീവ്രമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ ചൂട് ഇനിയും കൂടും; പ്രവചിച്ച് കാലാവസ്ഥ കേന്ദ്രം
Pic Courtesy: Pexels.com
Share your comments