ബംഗാൾ ഉൾക്കടലിൽ ഒരു പുതിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്; ഇത് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മന്ത്രലായം വെളിപ്പെടുത്തി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് തീരപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യാനും സാധ്യത ഉണ്ടെന്നറിയിച്ചു.
അറബിക് ഭാഷയിൽ നിധി പെട്ടി എന്നർഥം വരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നൽകിയ പേര് 'സൈക്ലോൺ മാൻഡോസ് (Cyclone Mandous)' എന്നാണ്. ഒക്ടോബറിൽ ബംഗ്ലാദേശ് തീരത്ത് വീശിയടിച്ച 'സിട്രാംഗ്' ചുഴലിക്കാറ്റിന് ശേഷം ഈ വർഷം മൺസൂണിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഉയരുന്ന രണ്ടാമത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റാണിത്. മണ്ടൂസ് ചുഴലിക്കാറ്റ് ഡിസംബർ എട്ടിന് തീരം കടക്കാൻ സാധ്യതയുണ്ട്.
ഡിസംബർ 5 ന് തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും ഒരു ന്യൂനമർദം രൂപപ്പെടുകയും അതേ പ്രദേശത്ത് നിലനിൽക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം, ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്നത് തുടരുകയും, ക്രമേണ ചുഴലിക്കാറ്റായി മാറുകയും, ഡിസംബർ 8 രാവിലെയോടെ വടക്ക് തമിഴ്‌നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേർന്ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തുകയും ചെയ്യും.
ഡിസംബർ 7 നും 9 നും ഇടയിൽ തമിഴ്‌നാട്ടിലും തീരദേശ ആന്ധ്രാപ്രദേശിലും ശക്തമായ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് അഭിപ്രായപ്പെടുന്നു. അതിനിടെ, ഡിസംബർ എട്ടിന് കനത്ത മഴയെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) ആറ് ടീമുകളെ തമിഴ്‌നാട്ടിൽ വിന്യസിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: യൂണിയൻ ബഡ്ജറ്റിൽ വർദ്ധനവ് പ്രതീക്ഷിച്ച്, പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (PM-JAY)
Share your comments