ചുഴലിക്കാറ്റിൽ ആന്ധ്രതീരത്തെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കര്‍ കൃഷി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങള്‍വീണ് ഗതാഗതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റില്‍ മണ്ണിടിച്ചിലും ശക്തമായി. അതിശക്തമായ മഴയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചു. തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റര്‍വരെ വേഗം കൈവരിക്കാന്‍ സാധ്യതയുണ്ട്.
ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥയെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ 50ലേറെ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണത്തേക്കുളള വ്യോമയാന സര്‍വ്വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചില വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു.
Share your comments