ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 സുഭിക്ഷ കേരളം പദ്ധതിയിൽ വനിതകൾക്ക് രണ്ടു കറവപ്പശുക്കൾ- തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം പശുക്കളെ കറവപ്പശുക്കളുടെ വിതരണ ഉദ്ഘാടനം നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ
ശിവകാമിക്ക് 2 പശുക്കളെ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു.Block Panchayat President MR Antony inaugurated the function by handing over 2 cows to Sivakami.from Mulavukadu Grama Panchayat
എറണാകുളം : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 സുഭിക്ഷ കേരളം പദ്ധതിയിൽ വനിതകൾക്ക് രണ്ടു കറവപ്പശുക്കൾ- തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം പശുക്കളെ കറവപ്പശുക്കളുടെ വിതരണ ഉദ്ഘാടനം നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ശിവകാമിക്ക് 2 പശുക്കളെ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു. 2 കറവപശുക്കൾ തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം രണ്ട് പശുക്കൾക്ക് 60,000 രൂപയും തൊഴുത്തിന് 25,000 രൂപയും ഉൾപ്പെട 85,000 രൂപയാണ് ഗുണഭോക്താവിന് ധനസഹായമായി ലഭിക്കുന്നത് . ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 6 ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതമായി 10,20,000 രൂപയും ധനസഹായ തുകയായി 5,10,000 രൂപയും നൽകിചടങ്ങിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി ഷാജൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ചാൾസ് , പഞ്ചായത്ത് മെമ്പർ രാജീവ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഒ.ശ്രീകല, ക്ഷീര വികസന ഓഫീസർ ജെ. ഷൈമ തുടങ്ങിയവർ പങ്കെടുത്തു
English Summary: Dairy cows were distributed to 6 persons
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments