1. News

പശുവളർത്തലിൽ പരിശീലനം ലഭിച്ച 50 വനിതകൾക്ക് കറവ പശുക്കളെ നൽകി

പശുവളർത്തലിൽ പരിശീലനം ലഭിച്ച 50 വനിതകൾക്ക് കറവ പശുക്കളെ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി 50 പശുത്തൊഴുത്തുകളും നിർമ്മിക്കുന്നുണ്ടെന്ന് പശുവും തൊഴുത്തും പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ ബാലൻ പറഞ്ഞു.

K B Bainda
പിന്നോക്ക ക്ഷേമ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഉദ്‌ഘാടനം  നിർവ്വഹിച്ചു.
പിന്നോക്ക ക്ഷേമ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും ഉദ്‌ഘാടനം നിർവ്വഹിച്ചു.

കോഴിക്കോട് : വനമിത്ര പദ്ധതിയുടെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ നടപ്പാ ക്കുന്ന പശുവും തൊഴുത്തും, തേനീച്ച വളർത്തലും പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ,സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും നിർവ്വഹിച്ചു.

പട്ടിക വർഗ വികസന വകുപ്പിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേ ഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചക്കിട്ടപ്പാറ മുതുക്കാടിൽ നടന്ന ചടങ്ങിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പശുവളർത്തലിൽ പരിശീലനം ലഭിച്ച 50 വനിതകൾക്ക് കറവ പശുക്കളെ നൽകുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ ഭാഗമായി 50 പശുത്തൊഴുത്തുകളും നിർമ്മിക്കുന്നുണ്ടെന്ന് പശുവും തൊഴു ത്തും  പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മറ്റുതൊ ഴിലുകളായ തീറ്റപ്പുൽകൃഷി, ജൈവവളം നിർമ്മാണം എന്നിവക്കും പദ്ധതിയുടെ ഭാഗമായി സഹായം നൽകുന്നുണ്ടെന്നും പട്ടികവർഗ വികസന വകുപ്പും വനിതാ വികസന കോർപ്പ റേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏറെ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു.

ആദിവാസി സഹോദരിമാരുടെ ഉന്നമനത്തിനായി വനമിത്ര എന്ന പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. വനമിത്ര പദ്ധതിയുടെ ഭാഗമായി ആദിവാസി സ്ത്രീകൾക്ക് തേനീച്ച വളർത്തൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദിവാസി സ്ത്രീകളുടെ തൊഴിൽ നൈപുണ്യവും മറ്റു കഴിവുകളും പരിപോഷിപ്പിക്കുന്ന തിനും ഉയർത്തിയെടുക്കുന്നതുമാണ് വനിതാ വികസന കോർപ്പറേഷന്റെ പ്രവർത്തനം. വനമിത്ര പദ്ധതി നിർവ്വഹണത്തിൽ പേരാമ്പ്ര മണ്ഡലം എംഎൽഎയും തൊഴിൽ എക്‌സൈ സ് വകുപ്പ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്റെ പിന്തുണ വളരെ വലുതാണ്.

അതുകൊണ്ട് തന്നെ പദ്ധതി മികച്ച വിജയമാറി മാറിയിട്ടുണ്ട്. പശുവളർത്തലിൽ പരിശീനം നൽകി അൻപത് കുടുംബങ്ങൾക്ക് ജീവിതോപാധിയായി കറവപശുക്കളെ പദ്ധതി വഴി നൽകി. 33 വനിതകൾക്കാണ് തേനീച്ചകൃഷിയിൽ പരിശീലനം നൽകിയത്. ഇവർ പരിശീ ലനം വിജയകരമായി പൂർത്തിയാക്കി. സധൈര്യം മുന്നോട്ട് എന്ന മുദ്രാവാക്യവുമായി സ്ത്രീകളെ മുന്നോട്ടു നയിക്കുന്നതിനള്ള പരിശ്രമമാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം വകുപ്പും സർക്കാരും നടത്തിയത്. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ് സലീഖ പദ്ധതി വിശദീകരണം നടത്തി. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Dairy cows were given to 50 women who were trained in cattle rearing

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds