News

കാര്‍ഷിക കടാശ്വാസം അനുവദിച്ചു

കേരള കര്‍ഷക കടാശ്വാസകമ്മീഷന്‍ പുറപ്പെടുവിച്ച അവാര്‍ഡുകള്‍ പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍-ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത അഞ്ച് ഗുണഭോക്താക്കള്‍ക്കായി 80,300 രൂപ അനുവദിച്ച ഉത്തരവായതായി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ സഹകരണ ബാങ്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


Share your comments