കോതമംഗലം : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കോതമംഗലം താലൂക്കിൽ ആദ്യമായി കർഷകന്റെ കൃഷി ഭൂമിയ്ക്ക് പട്ടയം നല്കി.
താലൂക്കിലെ 9 വില്ലേജുകളിലായി 104 പേർക്ക് കോതമംഗലം താലൂക്ക് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ പട്ടയങ്ങൾ വിതരണം ചെയ്തു.
കോതമംഗലം താലൂക്കിൽ കാർഷിക ആവശ്യത്തിന് ഭൂമി പതിച്ച് നല്കണമെന്നുള്ളത് പതിറ്റാ ണ്ടുകളായുള്ള ആവശ്യമായിരുന്നു.എന്നാൽ ഇവർക്ക് പട്ടയം നല്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത നിലനിന്നിരുന്നാൽ വിവിധ വില്ലേജുകളിൽ നിന്നുള്ള ഇത്തരം അപേക്ഷകർക്ക് പട്ടയം നല്കുവാൻ കഴിഞ്ഞിരുന്നില്ല.
സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ നിരവധി ഇടപെടലുകൾ നടത്തുകയും, നിയമസഭയിലടക്കം ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് കാർഷികാവശ്യത്തിന് ഭൂമി പതിച്ചു നൽകുന്നതിനുള്ള തടസ്സങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കിയത്
ഇതിനെ തുടർന്ന് സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും,ഹിൽ ട്രാക്ട് പ്രദേശങ്ങളിൽ 4 ഏക്കർ വരെയും പതിച്ച് നൽകാനുണ്ടായ സാഹചര്യമുണ്ടായത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ കർഷകൻ്റെ കൃഷി ഭൂമിക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചത്.ഇനിയും നൂറു കണക്കിനാളുകൾക്ക് കാർഷികാവശ്യത്തിന് ഭൂമി പതിച്ചു നൽകുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.
ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ കെ ഗോപി,അനു വിജയനാഥ്,വി എ എഫ് പി സി എൽ ചെയർമാൻ ഇ കെ ശിവൻ,പി എൻ ബാലകൃഷ്ണൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ രാമചന്ദ്രൻ,മനോജ് ഗോപി,ഷാജി പീച്ചക്കര,എൻ സി ചെറിയാൻ,റ്റി പി തമ്പാൻ,ബേബി പൗലോസ്,എൽ ആർ തഹസിൽദാർ കെ എം നാസർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments