1. News

അടച്ചുപൂട്ടലിലെ അലങ്കാര പണികൾ :പ്രദർശനവും വിൽപ്പനയും

ചേർത്തല കഞ്ഞിക്കുഴിയിൽ വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു നിർമ്മിച്ചകരകൗശല വസ്തുക്കളുടെ വിപണനമേള സംഘടിപ്പിക്കുന്നു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള വനിതാ സെൽഫി പ്രവർത്തകർ വീടുകളിലിരുന്നു നിർമ്മിച്ച വസ്തുക്കളാണ്ദേശീയ പാതയിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസിനു മുൻവശം പ്രത്യേകം തയ്യാറാക്കിയവിപണന കേന്ദ്രം വഴിവിൽപ്പനഒരുക്കുന്നത്.'

K B Bainda

ചേർത്തല കഞ്ഞിക്കുഴിയിൽ  വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു നിർമ്മിച്ചകരകൗശല വസ്തുക്കളുടെ വിപണനമേള സംഘടിപ്പിക്കുന്നു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള വനിതാ സെൽഫി പ്രവർത്തകർ വീടുകളിലിരുന്നു നിർമ്മിച്ച വസ്തുക്കളാണ് ദേശീയ പാതയിൽ ഇന്ത്യൻ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ഹെഡ് ഓഫീസിനു മുൻവശം പ്രത്യേകം തയ്യാറാക്കിയവിപണന കേന്ദ്രം വഴിവിൽപ്പനഒരുക്കുന്നത്.'

വേസ്റ്റ്തുണി കൊണ്ട് നിർമ്മിച്ച ചവിട്ടികളും കുപ്പികളിലും മറ്റു പാഴ് വസ്തുക്കളിലും നിർമ്മിച്ച അലങ്കാര വസ്തുക്കളും വിൽപ്പന കേന്ദ്രത്തിൽ ഉണ്ടാകും. വനിതാ സെൽഫി പ്രവർത്തകരുടെ ഉൽപ്പന്നങ്ങൾക്കു പുറമേ മറ്റുള്ളവരുടെ ഉൽപ്പന്നങ്ങളും വിൽക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് വനിതാ സെൽഫി പ്രസിഡന്റ് ഗീതാ കാർത്തികേയനും സെക്രട്ടറി അനിലാബോസും പറഞ്ഞു. മെയ് 20 ബുധനാഴ്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം. വിപണന കേന്ദ്രത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ താൽപ്പര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം.

ഫോൺ നമ്പർ: 81 29 980101

English Summary: Decorative work in closure: display and sales

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds