ദേശീയ തലസ്ഥാനമായ ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് 208.48 മീറ്ററായി ഉയർന്നതോടെ വെള്ളപ്പൊക്കം കൂടുതൽ വഷളായി, യമുനയിലെ ജലനിരപ്പ് റെക്കോർഡ് അളവിൽ ഉയർന്നത്, നദിയോട് ചേർന്ന് താമസിക്കുന്ന ആളുകളെ പൂർണമായും ഒഴിപ്പിക്കുന്നതിന് ഇടയാക്കി.
സെൻട്രൽ വാട്ടർ കമ്മിഷന്റെ കണക്കനുസരിച്ച്, ഡൽഹിയിലെ യമുന ജലനിരപ്പ് ചൊവ്വാഴ്ച്ച 8 മണിയോടെ റെക്കോർഡ് നിലയായ 208.48 മീറ്ററായി ഉയർന്നു, വൈകുന്നേരം 4 മണിയോടെ ജലനിരപ്പ് 208.75 മീറ്ററായി ഉയരാൻ സാധ്യതയുണ്ടെന്ന് കമ്മിഷൻ മുന്നറിയിപ്പ് നൽകി. അതിനിടെ, ഡൽഹിയിലെ സിവിൽ ലൈൻസ് മേഖല ഇന്ന് രാവിലെയോടെ വെള്ളത്തിനടിയിലായി. കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് യമുനാ നദിയുടെ ജലനിരപ്പ് ഉയരുന്നത് തുടരുന്നതിനാൽ ഡൽഹി നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളം കയറി, ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ നാല് ദിവസമായി യമുനയിലെ ജലനിരപ്പിൽ ദ്രുതഗതിയിലുള്ള വർദ്ധനവാണ് ഡൽഹി രേഖപ്പെടുത്തിയത്.
യമുന നദിയിൽ ജലനിരപ്പ് 206 മീറ്റർ കവിഞ്ഞതിനാൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും, തിങ്കളാഴ്‌ച രാത്രിയോടെ നദി തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുകയും ചെയ്‌തു. റോഡ്, റെയിൽ ഗതാഗതത്തിനായി പഴയ റെയിൽവേ പാലം അടച്ചിടുകയും ചെയ്‌തു. ഉച്ചയ്ക്ക് ഒരു മണിയോടെ യമുനയുടെ ജലനിരപ്പ് 207.49 മീറ്റർ എന്ന സർവകാല റെക്കോർഡ് മറികടന്നു. ബുധനാഴ്ചയും രാത്രി 10 മണിയോടെ 208 മീറ്ററും മറികടന്നു.
ഡൽഹിയിലെ സ്ഥിതിഗതികൾ നേരിടാൻ നഗര സർക്കാർ സജ്ജമാണെന്ന് ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 1924, 1977, 1978, 1988, 1995, 1998, 2010, 2013 വർഷങ്ങളിൽ ഡൽഹിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. 1963 മുതൽ 2010 വരെയുള്ള വെള്ളപ്പൊക്ക ഡാറ്റയുടെ വിശകലനം സെപ്റ്റംബറിൽ വെള്ളപ്പൊക്കത്തിന്റെ വർധിച്ച പ്രവണതയെ സൂചിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചില്ലറ വിൽപ്പനവില കൂടുതലുള്ള സ്ഥലങ്ങളിൽ സംഭരിച്ച തക്കാളി കേന്ദ്രം വിതരണം ചെയ്യും
Pic Courtesy: Pexels.com
Share your comments