<
  1. News

രാജ്യതലസ്ഥാനത്ത്, മഴയും ഇടി മിന്നലും തുടരുമെന്ന് പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ഈ ആഴ്ചയും രാജ്യതലസ്ഥാനമായ ഡൽഹിയിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നും നാളെയും ഡൽഹിയിൽ ഇടിമിന്നലും ശക്തമായ ഉപരിതല കാറ്റും ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.

Raveena M Prakash
Delhi will experience rain and thunderstorms, warns IMD
Delhi will experience rain and thunderstorms, warns IMD

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ഈ ആഴ്ചയും രാജ്യതലസ്ഥാനമായ ഡൽഹിയിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നും നാളെയും ഡൽഹിയിൽ ഇടിമിന്നലും ശക്തമായ ഉപരിതല കാറ്റും ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയുടെ അവസാനം മുതൽ തലസ്ഥാന നഗരത്ത് മഴയും ഇടിമിന്നലിനും ഉണ്ടാവുന്നുണ്ട്, ഇത് കടുത്ത വേനലിൽ ഉണ്ടാവുന്ന ചൂട് തരംഗത്തിൽ നിന്ന് തെല്ലൊരു ആശ്വാസം നൽകുന്നുവെന്ന് നഗരവാസികൾ പറയുന്നു.

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ആഴ്ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ആകാശം മേഘാവൃതമായി തുടരാൻ സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച, ഡൽഹിയിലെ ഏറ്റവും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. ഈ ആഴ്ച, ഡൽഹിയിൽ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസിനു താഴെ തുടരുമെന്ന് ഐഎംഡി അധികൃതർ അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വീശിയടിക്കുന്ന മഴയും കാറ്റും അതിന്റെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയെന്ന് കാലാവസ്ഥ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഡൽഹിയുടെ Air Quality Index ‘moderate’ എന്ന വിഭാഗത്തിൽ തുടർന്നു. 

ഡൽഹിയിലെ പ്രധാന സ്ഥലങ്ങളായ ആർകെ പുരത്ത് 105, പഞ്ചാബി ബാഗിൽ 124, ലോധി റോഡിൽ 102 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. അസാധാരണമായ ചൂട് കാലാവസ്ഥയുള്ള ഫെബ്രുവരിമാസത്തിനു ശേഷം, പാശ്ചാത്യ അസ്വസ്ഥതകൾ കാരണം മെയ് മാസത്തിൽ ഡൽഹിയിൽ ഇപ്പോൾ സാധാരണ താപനില, ശരാശരി താപനിലയിലെക്കാളും താഴെയാണ്. ഞായറാഴ്ച ഡൽഹിയിൽ, പരമാവധി താപനില സാധാരണയിൽ നിന്ന് അഞ്ച് ഡിഗ്രി താഴെ 35.7 ഡിഗ്രി സെൽഷ്യസായി. കുറഞ്ഞ താപനില 23.6 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി, ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് കുറവാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഉത്തരേന്ത്യയിൽ മഴയും ഇടിമിന്നലും മെയ് 31 വരെ തുടരും

Source: Indian Meteorological Department 

Pic Courtesy: Pexels.com 

English Summary: Delhi will experience rain and thunderstorms, warns IMD

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds