<
  1. News

സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയിൽ ന്യൂഡൽഹി!!!

എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 361 ഉള്ളതിനാൽ, ഡൽഹിയിലെ വായു ഗുണനിലവാരം വെള്ളിയാഴ്ച വളരെ മോശം വിഭാഗത്തിൽ തുടരുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Raveena M Prakash
Delhi witnesses lowest temperature in the season
Delhi witnesses lowest temperature in the season

സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയിൽ ന്യൂ ഡൽഹി, ഡൽഹിയിലെ കുറഞ്ഞ താപനില സീസണിലെ സാധാരണ നിലയേക്കാൾ കൂടുതലാണ്. കടുത്ത ശൈത്യത്തോടൊപ്പം വായു മലീനീകരണവും കൊണ്ട് പൊറുതി മുട്ടി ഡൽഹിയിലെ ജനങ്ങൾ. തണുപ്പ് കൂടും തോറും വായുവിന്റെ ഗുണ നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു. 

ഡൽഹിയിലെ വായു ഗുണനിലവാരം 'Very Bad' എന്ന നിലയിൽ തുടരുന്നു. എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 361 എന്ന് രേഖപ്പെടുത്തി. ഡൽഹിയിലെ വായു ഗുണനിലവാരം വെള്ളിയാഴ്ച വളരെ മോശം വിഭാഗത്തിൽ തുടരുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദേശീയ തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില സീസണിലെ സാധാരണ താപനിലയേക്കാൾ ഒരു നില കൂടുതലാണ്. പകൽ മുഴുവൻ ആഴം കുറഞ്ഞ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പടിഞ്ഞാറൻ അസ്വസ്ഥതകളുടെ പ്രവർത്തനം മന്ദഗതിയിലായതിനാൽ ചൂടേറിയ ശൈത്യകാലം കാണാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. 201 നും 300 നും ഇടയിലുള്ള ഒരു എക്യുഐ 'Bad', 301 നും 400 നും ഇടയിൽ 'Very Bad', 401 നും 500 നും ഇടയിൽ 'Severe' ആയും കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: NSWS: അടുത്ത വർഷത്തോടെ എല്ലാ സംസ്ഥാനങ്ങൾക്കും ദേശീയ ഏകജാലകത്തിൽ ചേരാം

English Summary: Delhi witnesses lowest temperature in the season

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds