<
  1. News

മറയൂര്‍ ശര്‍ക്കരക്ക് മികച്ച നേട്ടം

മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി ലഭിച്ചതോടെ കർഷകർക്ക് മികച്ച വില ലഭിച്ചു തുടങ്ങി.വ്യാജ ശർക്കര കുറഞ്ഞതോടെയാണ് മറയൂർ ശർക്കരയുടെ വില്പന വർധിച്ചത്.

Asha Sadasiv
marayur jaggery

മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി ലഭിച്ചതോടെ കർഷകർക്ക് മികച്ച വില ലഭിച്ചു തുടങ്ങി.വ്യാജ ശർക്കര കുറഞ്ഞതോടെയാണ് മറയൂർ ശർക്കരയുടെ വില്പന വർധിച്ചത്. മറയൂർ ശർക്കരയ്ക്ക് കിലോയ്ക്ക് 70 ഡോളർ എന്ന റെക്കോർഡ് വില നേടിയിരിക്കുകയാണ് .രാസവസ്തുക്കൾ ചേർക്കാതെ കൈകൊണ്ട് ഗാർഹിക യൂണിറ്റുകളിൽ നിർമ്മിക്കുന്നതിനാൽ മറയൂർ ശർക്കരയുടെ ഉൽപാദനച്ചെലവ് വളരെ കൂടുതലാണ് ശർക്കര ഉണ്ടാക്കുന്നത് കാണാൻ നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് എത്തുന്നത്..60 കിലോ അടങ്ങുന്ന ഒരു ചാക്ക് മറയൂർ ശര്‍ക്കരയ്ക്ക് 4000 രൂപ വരെയാണ് ഈ ഓണവിപണിയിൽ ലഭിച്ചത്. മുന്‍ക്കാലങ്ങളില്‍ ശരാശരി ഉയര്‍ന്ന വിലയായി ലഭിച്ചത് 3500 രൂപയായിരുന്നു.ഭൗമസൂചിക പദവി ലഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വില വർധനവിന് പ്രധാന കാരണം.ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്തവണ ലഭിച്ചത്. കിലോയിക്ക് 55 രൂപ ലഭിച്ചിരുന്നിടത്ത് 66 രൂപയാണ് ലഭിച്ചത്. എന്നാല്‍ എഴുപത്തിയഞ്ച് രൂപയെങ്കിലും ലഭിച്ചാലെ മറയൂർ ശർക്കര ലാഭകരമാകുവെന്ന് കർഷകർ.മറയൂർ അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (മാപ്‌കോ), മറയൂർ ഹിൽസ് അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (മഹാദ്സ്), മറയൂർ ശർക്കര സമിതി (എംഎസ്എസ്) എന്നീ ഏജൻസികൾ മറയൂർ ശർക്കരയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.


ഓണം നാളിൽ എല്ലാ സർക്കാർ ഏജൻസികളും ശർക്കര നേരിട്ട് സംഭരിക്കുകയായിരുന്നു.വരൾച്ചയും ഉത്പാദനത്തിലെ കുറവും വിലക്കയറ്റത്തിന് കാരണമായി.ഏപ്രിൽ-മെയ് മാസങ്ങളിലെ വരൾച്ചയെത്തുടർന്ന് ഉൽപാദനം ഒരു ഏക്കറിൽ 80 മുതൽ 90 ചാക്ക് നിന്ന് 40 മുതൽ 50 ചാക്ക് വരെയായി കുറഞ്ഞു. നേരത്തെ വിലയിലുണ്ടായ ഇടിവ് നിരവധി കരിമ്പ്‌ കർഷകരെ മറ്റ് കൃഷിയിലേക്ക് മാറാൻ പ്രേരിപ്പിച്ചു, ഇത് ഉൽപാദനത്തെ ബാധിച്ചു. ഉൽപാദനച്ചെലവ് കണക്കിലെടുത്ത് ഇപ്പോഴത്തെ വില ലാഭകരമല്ല.. ഇപ്പോൾ മറയൂർ സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട് സർക്കാർ കണക്കനുസരിച്ച് 9,000 കരിമ്പ്‌ കർഷകരാണ്‌ മരയൂർ ഉൾപ്പെടെ. 1,800 ഏക്കറിൽ കരിമ്പ്‌ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്.മറ്റ് കൃഷിയിലേക്ക് മാറിയ കരിമ്പ് കർഷകരെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം.

English Summary: Demand for Marayur jaggery on rise

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds