<
  1. News

പൈനാപ്പിൾ ഇലയ്ക്ക് ആവശ്യക്കാർ ഏറുന്നു

പൈനാപ്പിളിന് വിപണിയിൽ മുപ്പതും അറുപതും രൂപ വിലയുള്ളപ്പോഴും കർഷകർക്കു ലഭിക്കുന്നത് എട്ടും പത്തും രൂപയായിരിക്കും.എന്നാൽ പൈനാപ്പിളിൻ്റെ ഇലയുടെ വില കിലോഗ്രാമിന് 15 രൂപയാണ്. വാഴക്കുളത്തെ കർഷകരിൽ ചിലർ പൈനാപ്പിൾ വിലയെക്കാൾ കൂടുതൽ തുകയ്ക്ക് ഇല വിൽക്കുന്നു.

Asha Sadasiv
pine apple leaves

പൈനാപ്പിളിന് വിപണിയിൽ മുപ്പതും അറുപതും രൂപ വിലയുള്ളപ്പോഴും കർഷകർക്കു ലഭിക്കുന്നത് എട്ടും പത്തും രൂപയായിരിക്കും.എന്നാൽ പൈനാപ്പിളിൻ്റെ ഇലയുടെ വില കിലോഗ്രാമിന് 15 രൂപയാണ്. വാഴക്കുളത്തെ കർഷകരിൽ ചിലർ പൈനാപ്പിൾ വിലയെക്കാൾ കൂടുതൽ തുകയ്ക്ക് ഇല വിൽക്കുന്നു. കോയമ്പത്തൂരിൽ നിന്നെത്തുന്ന സംഘത്തിനാണ് ഇല നല്ല ഭംഗിയായി കെട്ടാക്കി നൽകുന്നത്. എന്നാൽ അവരോട് പൈനാപ്പിൾ ഇലയുടെ ഉപയോഗമെന്തെന്നു ചോദിക്കരുത്

കന്നുകാലിക്ക് ആഹാരമായും ബാക്കി കത്തിച്ചും കുഴിച്ചിട്ടും ഒഴിവാക്കിയിരുന്ന പൈനാപ്പിൾ ഇലകളിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കാമെന്നും ഇതുപയോഗിച്ച് വസ്ത്രങ്ങൾ നെയ്യാമെന്നുമുള്ള കണ്ടുപിടിത്തമാണ് പൈനാപ്പിളിനെക്കാൾ വിലയിൽ പൈനാപ്പിൾ ഇലകൾ വാങ്ങാൻ കോയമ്പത്തൂരിൽ നിന്നുള്ള വ്യാപാരികളെ പ്രേരിപ്പിച്ചതെന്നാണ് കർഷകർ കരുതുന്നത്.

മൂവാറ്റുപുഴ സ്വദേഴിയായ പ്രവാസി മലയാളി ഫിലിപ്പീൻസിൽ ഇത്തരമൊരു സംരംഭം തുടങ്ങിയിരുന്നു. മൂവാറ്റുപുഴയിൽ നടന്ന കാർഷിക മേളയിൽ പൈനാപ്പിൾ ഇലയുടെ നാരുകളിൽ നിന്ന് നെയ്തെടുത്ത വസ്ത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഫാഷൻ ലോകത്തിന്‌ വിസ്‌മയമായിരുന്നു പൈനാപ്പിൾ ഫാബ്രിക്‌. ഫിലിപ്പീൻസിൽ കൈതച്ചക്ക കൃഷിചെയ്യുന്നത്‌ അതിന്റെ ഇലയിൽനിന്നു നാര്‌ എടുക്കുന്നതിനാണ്‌. അതുപയോഗിച്ച്‌ മങ്ങിയ വെള്ളനിറമുള്ള സുതാര്യവും വളരെ കനം കുറഞ്ഞതുമായ തുണിത്തരങ്ങളുണ്ടാക്കുന്നു.തൂവാലകൾ, ബെൽറ്റുകൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കാൻ അതുപയോഗിക്കുന്നു. ഏറെ നാരുകൾ ലഭിക്കുന്നുവെന്നതാണ് വാഴക്കുളം പൈനാപ്പിൾ. ഇലയുടെ പ്രസക്തി എന്തെന്ന് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.വിപുലമായ തോതിൽ പൈനാപ്പിൾ ഫാബ്രിക് വിപണിയിലെത്തിയാൽ പൈനാപ്പിൾ കർഷകർക്കായിരിക്കും ആത്യന്തികമായ നേട്ടം.

English Summary: Demand for pineapple leaves increasing

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds