പ്രാദേശിക കാർഷിക വിഭവങ്ങൾക്ക് വിപണി ഒരുക്കുന്നതിനായി കൃഷിവകുപ്പ് ജൈവ കർഷകരുടെ വിവര ശേഖരണം നടത്തുന്നു.
നല്ല കൃഷിമുറകള്‍ പാലിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍/ജൈവകര്‍ഷകര്‍ എന്നിവരുടെ വിവരശേഖരണമാണ് കൃഷിവകുപ്പ് നടത്തുന്നതു. ഇവരുടെ ഉൽപന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും, പ്രത്യേക വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വേണ്ടിയാണ് വിവരശേഖരണം നടത്തുന്നത്. ഈ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ 9383470023 എന്ന വാട്സ്ആപ് നമ്പരില്‍ ബന്ധപ്പെട്ടോ https://forms.gle/T8VGKJeW6nvsT7856 എന്ന ലിങ്ക് വഴിയോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പദ്ധതിയുമായി സഹകരിക്കാന്‍ താൽപര്യമുളള വിപണനശൃംഖലകള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കും റജിസ്റ്റര്‍ ചെയ്യാം.
മുകളിലെ ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന വിൻഡോയിൽ കർഷകൻ, ഉപഭോക്താവ്, മാർക്കറ്റിങ് ഔട്ട്‌ലെറ്റുകൾ എന്നിങ്ങനെ 3 ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ഏത് വിഭാഗമാണെന്ന് തിരഞ്ഞെടുത്തശേഷം നെക്സ്റ്റ് ഓപ്ഷൻ നൽകാം.
കർഷകൻ എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തതെങ്കിൽ തുടർന്നു ലഭിക്കുന്ന വിൻഡോയിൽ കർഷകൻ തന്റെ വിവരങ്ങളാണ് ചേർക്കേണ്ടത്. പേര്, മൊബൈൽ നമ്പർ, വിലാസം, ജില്ല, താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ, ജൈവകൃഷിയിലെ അനുഭവ സമ്പത്ത്, ജൈവകൃഷിയിലെ വിസ്തൃതി, വരുന്ന മൂന്നു മാസത്തിനുള്ളിൽ വിപണിയിലേക്ക് നൽകാവുന്ന ഉൽപന്നങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയാണ് സബ്മിറ്റ് ചെയ്യേണ്ടത്.
വരുന്ന മൂന്നു മാസത്തിനുള്ളിൽ വിപണിയിലേക്ക് നൽകാവുന്ന ഉൽപന്നങ്ങളിൽ പയർ, പാവൽ, പടവലം, ചീര, തക്കാളി, പച്ചമുളക്, വഴുതന, വെള്ളരി, കോവൽ എന്നിവയാണ് പ്രധാനമായുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പഞ്ചായത്ത് വകുപ്പ്പ്പിന്റെ മാർഗ്ഗ നിർദ്ദേശം-പഞ്ചായത്തുകൾ ജൈവകൃഷി, വിഷ രഹിത പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം .
#Krishibhavan #Agriculture #Online #Farmer #organic
Share your comments