സാമൂഹ്യ നീതി വകുപ്പിന്റെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതികള്‍
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക്(ബി.പി.എല്‍ വിഭാഗം) സ്വയം തൊഴിലിന് 'സ്വാശ്രയ' പദ്ധതിയിലൂടെ 35000 രൂപ ധനസഹായം ലഭിക്കും. എല്ലാ സാമ്പത്തിക വര്‍ഷവും ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക്(ബി.പി.എല്‍ വിഭാഗം) സ്വയം തൊഴിലിന് 'സ്വാശ്രയ' പദ്ധതിയിലൂടെ 35000 രൂപ ധനസഹായം ലഭിക്കും. എല്ലാ സാമ്പത്തിക വര്‍ഷവും ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.
മാനസിക വെല്ലുവിളിയുള്ളവരുടെ അമ്മമാര്‍ക്ക് 'സ്‌നേഹയാനം' പദ്ധതിയിലൂടെ സൗജന്യ ഇലക്ട്രിക് ഓട്ടോ
മാനസിക വെല്ലുവിളി , ഓട്ടിസം, സെറിബ്രല്‍ പാല്‍സി , ബഹു വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ അനുവദിക്കുന്ന 'സ്‌നേഹയാനം പദ്ധതിയിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. ത്രീ വീലര്‍ ലൈസന്‍സ് ഉള്ളവരും, ബി പി എല്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന 55 വയസ്സ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍.
ഭിന്നശേഷിവിഭാഗം അമ്മമാര്‍ക്ക് പ്രസവശേഷം കുഞ്ഞിനെ പരിപാലിക്കുന്നതിന് 'മാതൃജ്യോതി' പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതാണ്. ഈ പദ്ധതിയിലൂടെ കുട്ടിക്ക് രണ്ട് വയസാകുന്നതു വരെ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കും.
വികലാംഗരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം
ദാരിദ്രരേഖയ്ക്ക് താഴെയുള്ള വികലാംഗരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് 30000 രൂപ ധനസഹായം ലഭിക്കും.
മേല്‍പ്പറഞ്ഞ പദ്ധതികളുടെ അപേക്ഷ ഫോറവും അനുബന്ധ രേഖകള്‍ സംബന്ധിച്ച വിവരങ്ങളും പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസിലും swd.kerala.gov.in ലും ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് ജില്ലാ സാമൂഹിക നീതി ഓഫീസിലാണ്. ഫോണ്‍ 0491 2505791.
English Summary: Department of Social Justice Financial Assistance Schemes for Women
Share your comments