<
  1. News

കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആഗോള സമൂഹത്തിൽ നിന്ന് ലഭിച്ച സഹായങ്ങളുടെ വിന്യാസം

ആഗോള മഹാമാരി ആയ കോവിഡ്19 നെതിരെ ഇന്ത്യാ ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണയാണ് ആഗോള സമൂഹത്തിൽ നിന്ന് ലഭിച്ചത്. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റകൾ, വെന്റിലേറ്റർ തുടങ്ങി നിരവധി സഹായങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

Meera Sandeep
മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റകൾ, വെന്റിലേറ്റർ തുടങ്ങി നിരവധി സഹായങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.
മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റകൾ, വെന്റിലേറ്റർ തുടങ്ങി നിരവധി സഹായങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

ആഗോള മഹാമാരി ആയ കോവിഡ്19 നെതിരെ ഇന്ത്യാ ഗവൺമെന്റ്  നടത്തുന്ന ശ്രമങ്ങൾക്ക് വലിയ തോതിലുള്ള പിന്തുണയാണ് ആഗോള സമൂഹത്തിൽ നിന്ന്  ലഭിച്ചത്. 

മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റകൾ, വെന്റിലേറ്റർ തുടങ്ങി നിരവധി സഹായങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ലഭിക്കുന്ന ഇത്തരം സഹായങ്ങളുടെ ഫലപ്രദമായ വിതരണം ലക്ഷ്യമിട്ട്, തടസ്സമില്ലാതെ പ്രവർത്തിക്കുന്നതും കെട്ടുറപ്പുള്ളതുമായ ഒരു സംവിധാനത്തിന് രൂപം നൽകിയിരുന്നു. 

വിദേശത്ത് നിന്നും ലഭിക്കുന്ന ഇത്തരം സാമഗ്രികളുടെ വേഗത്തിലുള്ള കസ്റ്റംസ് നടപടികൾ സാധ്യമാക്കുന്നതിനായി ഇന്ത്യൻ കസ്റ്റംസ് 24 മണിക്കൂറും  പ്രവർത്തിക്കുകയാണ്. അതിനായി സ്വീകരിച്ച നടപടികൾ താഴെ കൊടുക്കുന്നു :

  • വിദേശത്ത് നിന്നും ലഭിക്കുന്ന ഇത്തരം സാമഗ്രികൾക്ക് മറ്റുള്ളവയെക്കാൾ മുന്തിയ പരിഗണനയാണ് ക്ലിയറൻസ് നടപടികളിൽ കസ്റ്റംസ് സംവിധാനം ഉറപ്പാക്കുന്നത്.
  • ഇവയുടെ ക്ലിയറൻസ് നടപടികൾ സംബന്ധിച്ച് അതാത് നോഡൽ ഓഫീസർമാർക്ക് ഇമെയിൽ അറിയിപ്പുകളും ലഭ്യമാക്കുന്നു.
  • വേഗത്തിലുള്ള ക്ലിയറൻസ് നടപടികൾക്ക് പുറമേ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉള്ള നിരീക്ഷണവും ഇത്തരം സാമഗ്രികളിന്മേൽ ഉറപ്പാക്കിയിട്ടുണ്ട്
  • കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് മേലുള്ള  ആരോഗ്യ സെസ്സും, അടിസ്ഥാന കസ്റ്റംസ് തീരുവയും ഇന്ത്യൻ കസ്റ്റംസ് നീക്കിയിട്ടുണ്ട്.
  • വിദേശത്തു നിന്നും സൗജന്യമായി ഇറക്കുമതി ചെയ്യുകയും ജനങ്ങളിൽ നിന്ന് പണം ഈടാക്കാതെ വിതരണം ചെയ്യുകയും ചെയ്യുന്ന സാമഗ്രികൾക്ക് സംസ്ഥാന ഭരണകൂടങ്ങളുടെ സാക്ഷ്യപത്രങ്ങളുടെ  അടിസ്ഥാനത്തിൽ  IGST യും ഒഴിവാക്കിയിട്ടുണ്ട്. 
  • സ്വകാര്യ ആവശ്യത്തിനുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ ഇറക്കുമതിക്ക് മേലുള്ള IGST 28 ശതമാനത്തിൽ നിന്ന് 12 ശതമാനമായും കുറച്ചു.

ഗ്രാൻഡ്കൾ, സഹായങ്ങൾ, സംഭാവനകൾ എന്നിവയായി ലഭിക്കുന്ന കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം അടക്കമുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ ആരോഗ്യ അഡീഷണൽ സെക്രട്ടറിയുടെ കീഴിൽ 2021 ഏപ്രിൽ 26 മുതൽ പ്രത്യേക സെൽ പ്രവർത്തിച്ചുവരുന്നു

ഏപ്രിൽ അവസാന ആഴ്ച മുതൽ  വിദേശകാര്യമന്ത്രാലയം വഴി വിവിധ രാജ്യങ്ങളിൽ നിന്നും സംഭാവനയായി രാജ്യത്തേക്ക് എത്തുന്ന മെഡിക്കൽ ഉപകരണങ്ങൾ, സ്വകാര്യകമ്പനികൾ സംരംഭങ്ങൾ എന്നിവയിൽ നിന്നും എത്തുന്ന വിതരണ സാമഗ്രികൾ എന്നിവയുടെ സ്വീകരണ വിതരണ നടപടികൾ നീതിആയോഗിന് പുറമേ ഈ സെൽ വഴിയും നിയന്ത്രിക്കുന്നു

ഇതിന് പുറമേ എല്ലാ നടപടികളെയും വിലയിരുത്തുന്നതിനായി നിതി ആയോഗ് സിഇഒ  യുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ നിന്നും ഇത്തരം സഹായങ്ങൾ  ലഭ്യമാക്കുന്നതിനുള്ള നോഡൽ ഏജൻസി  വിദേശകാര്യമന്ത്രാലയം ആണ്

വിദേശ കാര്യ മന്ത്രാലയം വഴി സ്വീകരിക്കുന്നതും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭാവനയായി ലഭിക്കുന്നതുമായ എല്ലാ ചരക്കുകളും ഏറ്റുവാങ്ങുന്നത് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയാണ് (ഐആർസിഎസ്). ബന്ധപ്പെട്ട കടലാസുകൾ ലഭിച്ചുകഴിഞ്ഞാൽ, വിമാനത്താവളങ്ങളിൽ കസ്റ്റംസ്, റെഗുലേറ്ററി ക്ലിയറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് (എച്ച്എൽഎൽ) ഐആർസിഎസ് ഉടൻ കൈമാറുന്നു. ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാലതാമസം ഒഴിവാകുന്നതിന് ഐആർസിഎസ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, എച്ച്എൽഎൽ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കസ്റ്റംസ് ഏജന്റായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിതരണ മാനേജർ ആയും എച്ച്എൽ‌എൽ പ്രവർത്തിക്കുന്നു. എച്ച്എൽഎൽ, വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചരക്കുകൾ വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നു. സൈനിക വിമാനത്താവളങ്ങളിൽ എത്തുന്ന ചരക്കുകളുടെ കാര്യത്തിൽ, സൈനിക കാര്യ വകുപ്പ് (ഡിഎംഎ) എച്ച്എൽഎല്ലിനെ സഹായിക്കുന്നു.

തുല്യമായ വിതരണവും തൃതീയ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ നിലവിലുള്ള ആവശ്യകതയും കണക്കിലെടുത്താണ് വിഹിതം നൽകുന്നത്. എയിംസ്, മറ്റ് കേന്ദ്ര സ്ഥാപനങ്ങൾ എന്നിവ വഴി കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കൂടുതൽ ആവശ്യകതയുള്ളതുമായ സംസ്ഥാനങ്ങൾക്കാണ് ആദ്യ ദിവസങ്ങളിൽ സഹായമെത്തിച്ചത്. കൂടാതെ കേന്ദ്രസർക്കാർ ആശുപത്രികൾക്കും സഹായമെത്തിച്ചു.

2021 മെയ് 2 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിഹിതങ്ങൾ അനുവദിക്കുന്നതിനായി സ്വീകരിച്ച പൊതുമാനദണ്ഡങ്ങൾ താഴെപ്പറയുന്നു:

  • ലഭ്യമായ സഹായത്തിന്റെ വിഹിതം, ഉയർന്ന ആവശ്യകത നിലനിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ അനുവദിച്ച്‌ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട് [സജീവമായ കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾ]
  • ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണവും, സംസ്ഥാനത്തിന്റെ ഉയർന്ന ആവശ്യകതയും, മുമ്പ് ലഭിച്ച കേന്ദ്ര സർക്കാർ സഹായവും മാനദണ്ഡങ്ങളായി പരിഗണിക്കും. പ്രദേശത്തെ മെഡിക്കൽ ഹബുകളായി കണക്കാക്കപ്പെടുന്ന സംസ്ഥാനങ്ങൾക്ക് - അയൽ സംസ്ഥാനങ്ങളിൽ നിന്നും, നഗരങ്ങളിൽ നിന്നും രോഗികൾ കൂട്ടമായി ചികിത്സയ്‌ക്കെത്തുന്ന സ്ഥലങ്ങൾ - പ്രത്യേക ശ്രദ്ധ നൽകും. സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മലയോര സംസ്ഥാനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.

മേൽപ്പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ 86 സ്ഥാപനങ്ങൾക്ക് 40 ലക്ഷത്തോളം വരുന്ന 24 വ്യത്യസ്ത വിഭാഗത്തിലുള്ള ഇനങ്ങൾ വിതരണം ചെയ്തു.

കേരളം ഉൾപ്പെടെയുള്ള 31 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് സഹായവും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് വരും ദിവസങ്ങളിൽ ലഭ്യമാക്കുന്നതാണ്.

CGHS, CRPF, SAIL, Railway, ICMR, തെക്ക് മേഘലയിൽ മംഗലഗിരിയിലെയും ബിബിനഗറിലേയും എയിംസുകൾ, പുതുച്ചേരിയിലെ ജിപ്മർ എന്നിവയുൾപ്പെടെ 38 സ്ഥാപനങ്ങൾക്ക് ഉപകരണങ്ങൾ ലഭിച്ചു.

English Summary: Deployment of aid received from the global community to defend Covid 19

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds