പശുവിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതിന്റെതന്നെ ശരീരത്തിൽ മൈക്രോചിപ്പിൽ സൂക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യപഞ്ചായത്താകുകയാണ് പത്തനംതിട്ട ജില്ലയിലെ ആനിക്കാട്. തിരിച്ചറിയൽ നമ്പർ, ഉടമസ്ഥാവകാശം, വീടിന്റെ സ്ഥാനം, ഉത്പാദനക്ഷമത, രോഗവും ചികിത്സയും, എടുത്തിട്ടുള്ള പ്രതിരോധകുത്തിവെയ്പുകൾ തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോചിപ്പിലുണ്ട്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനാണ് നിർവഹണച്ചുമതല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 700 കറവപ്പശുക്കൾക്കാണ് ഇടതുചെവിയുടെ തൊലിക്കകത്ത് ചിപ്പ് സ്ഥാപിക്കുന്നത്. ഒരു ചിപ്പ് സ്ഥാപിക്കുന്നതിന് 180 രൂപയാണ് ചെലവ്. കുറച്ചുകൂടി തുക മുടക്കിയാൽ ജി.പി.എസ്. സംവിധാനവും ഇതിൽ ഉൾക്കൊള്ളിക്കാനാവും.എങ്കിൽ പശുക്കൾ മോഷണം പോയാലും അവയുടെ സ്ഥാനം നിർണയിക്കാൻ കഴിയും-കംപ്യൂട്ടർ വത്കൃതമാവുന്നതോടെ മൈക്രോചിപ്പ് അടിസ്ഥാന രേഖയാകുകയും, അതോടെ ചികിത്സയും രോഗനിയന്ത്രണവും എളുപ്പമാവുകയും ചെയ്യും.
Share your comments